പെരുമഴയിൽ ന്യൂ യോർക്ക് സിറ്റിയിലും ന്യൂ ജേഴ്സിയിലും മിന്നൽ പ്രളയം; ജനജീവിതം സ്തംഭിച്ചു

New Update
Jghgg

യുഎസ് നോർത്ത്ഈസ്റ്റിലും മിഡ്-അറ്റ്ലാന്റിക്കിലും പെരുമഴയിൽ മിന്നൽ പ്രളയം. ന്യൂ യോർക്ക് സിറ്റിയിലും ന്യൂ ജേഴ്സിയിലും വെള്ളപ്പൊക്കത്തെ തുടർന്നു ഗതാഗതം തടസപ്പെടുകയും ആളുകളെ ഒഴിപ്പിക്കയും ചെയ്തു.

Advertisment

റോഡുകൾ പലതും അടച്ചു. സബ്‌വെ ഗതാഗതത്തിനും തടസം നേരിട്ടു. ന്യൂ ജേഴ്സിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

നസാവു കൗണ്ടിയിൽ അഞ്ചു ബറകളും മിന്നൽ പ്രളയ ഭീഷണിയിലാണ്. "പ്രളയം മുന്നറിയിപ്പില്ലാതെ വരും. അത് മാരകമാണ്‌," നാഷനൽ വെതർ സർവീസ് പറഞ്ഞു. "തെരുവുകളിലും ബേസ്മെന്റിലും വെള്ളം നിമിഷനേരം കൊണ്ടു നിറയും. താഴത്തെ നിലകളിൽ താമസിക്കുന്നവർ മുകളിലത്തെ നിലകളിലേക്കു മാറുന്നതാണ് നല്ലത്.

"വെള്ളം പൊങ്ങിയ ഇടങ്ങൾ ഒഴിവാക്കുക. വെള്ളത്തിലേക്ക് വാഹനം ഓടിക്കരുത്. പിന്തിരിയുക, മുങ്ങിപ്പോകരുത്."

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ന്യൂ ജേഴ്‌സി ഗവർണർ ഫിൽ മർഫി പറഞ്ഞു: "ദയവായി കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കുക. ആവശ്യമില്ലാതെ യാത്ര ചെയ്യരുത്. സുരക്ഷിതമായിരിക്കുക."

തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ ന്യൂ യോർക്ക് സ്റ്റേറ്റൻ ഐലൻഡ്, മൻഹാട്ടൻ എന്നിവിടങ്ങളിൽ ഒരിഞ്ചിലേറെ മഴ വീണു. മൻഹാട്ടൻ ചെൽസിയിൽ രാത്രി ഏഴരയോടെ 1.47 ഇഞ്ച് രേഖപ്പെടുത്തി. സ്റ്റേറ്റൻ ഐലൻഡിൽ 1.67 ഇഞ്ചും. രാത്രി മഴ തകർത്തു പെയ്യുമെന്നാണ് പ്രവചനം.

മൻഹാട്ടനിൽ 1, 2, 3 ട്രെയിനുകൾ നിർത്തിവച്ചു. 23 സ്ട്രീറ്റ് സ്റ്റേഷൻ വെള്ളത്തിലാണ്.

ഫോറസ്ററ് ഹിൽസിലേക്കുള്ള എം, ആർ ട്രെയിനുകൾ ഗണ്യമായി വൈകി. ക്വീൻസിലും തീവണ്ടികൾ വൈകിയാണ് എത്തുന്നത്.

സബ്വേകളിലേക്കുള്ള ഗോവണികളിൽ വെള്ളം കുത്തിയൊഴുകുന്നു.ന്യൂ യോർക്കിലും ന്യൂ ജേഴ്സിയിലും കൂടുതൽ മഴയും വെള്ളപ്പൊക്കവും പ്രതീക്ഷിക്കുന്നു.  

Advertisment