കെന്റക്കിയിൽ വെള്ളപ്പൊക്കം: എട്ട് പേർ മരിച്ചു, ജാഗ്രതാ നിർദേശം

author-image
പി പി ചെറിയാന്‍
Updated On
New Update
Ghnnn

കെന്റക്കി: കനത്ത മഴയിൽ കെന്റക്കിയിൽ വെള്ളപ്പൊക്കം. എട്ട് പേർ മരിച്ചു, സംസ്ഥാനത്തുടനീളം 300 ലധികം റോഡുകൾ അടച്ചു. വെള്ളപൊക്കത്തിൽ കുടിവെള്ള ലഭ്യത തടസ്സപ്പെട്ടു. രണ്ട് ഡസനോളം മലിനജല ശുദ്ധീകരണ പ്ലാന്റുകൾ പ്രവർത്തനരഹിതമായതായി ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു.

Advertisment

മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ബെഷിയർ പറഞ്ഞു. കിഴക്കൻ കെന്റക്കിയിൽ വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. മരണങ്ങളിൽ 35 വയസ്സുള്ള ഒരു സ്ത്രീയും ഹാർട്ട് കൗണ്ടിയിലെ മകളും ഉൾപ്പെടുന്നു. ബോണിവില്ലിലെ ബേക്കൺ ക്രീക്കിന് സമീപം വാഹനത്തിലെ വെള്ളപ്പൊക്കത്തിൽ ഒരു സ്ത്രീയും 7 വയസ്സുള്ള ഒരു കുട്ടിയും ഒഴുകിപ്പോയതായി റിപ്പോർട്ട് ചെയ്തു.

അടിയന്തര ദുരന്ത പ്രഖ്യാപനത്തിനുള്ള തന്റെ അഭ്യർഥന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം അംഗീകരിച്ചതായി ബെഷിയർ പറഞ്ഞു. 

ഈ ആഴ്ച കൂടുതൽ മഴയും മഞ്ഞും ഉണ്ടാകുമെന്നും യാത്രാ തടസ്സങ്ങൾക്ക് കാരണമാകും ചൊവ്വാഴ്ചയും ബുധനാഴ്ചയും വെസ്റ്റ് കെന്റക്കിയിൽ 6 മുതൽ 8 ഇഞ്ച് വരെ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. 

വൈദ്യുതി തടസ്സങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും നേരിടുന്ന കെന്റക്കിയിലെ താമസക്കാർ 502-607-6665 എന്ന നമ്പറിൽ വിളിക്കുകയോ കെന്റക്കി ഡിവിഷൻ ഓഫ് എമർജൻസി മാനേജ്‌മെന്റിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി ബന്ധപ്പെടുകയോ ചെയ്യാം. 

Advertisment