ഡോളർ ജനറൽ സ്റ്റോറിൽ വെടിവയ്പ്; ഫ്ലോറിഡ ഡെപ്യൂട്ടി കൊല്ലപ്പെട്ടു

New Update
Fdhbjnn

ഫ്ലോറിഡ : ബുധനാഴ്ച ഡോളർ ജനറൽ സ്റ്റോറിൽ നടന്ന വെടിവയ്പ്പിൽ ഫ്ലോറിഡ വാൾട്ടൺ കൗണ്ടി ഡെപ്യൂട്ടി വില്യം മേ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ പരുക്കേറ്റ ഡെപ്യൂട്ടി പ്രതിക്ക് നേരെ വെടിയുതിർത്തതായി വാൾട്ടൺ കൗണ്ടി ഷെരീഫ് മൈക്ക് അഡ്കിൻസൺ പറഞ്ഞു.

Advertisment

ബുധനാഴ്ച ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെയാണ് വെടിവയ്പ് നടന്നത്. ഫ്ലോറിഡയിലെ മോസി ഹെഡിലുള്ള ഒരു ഡോളർ ജനറൽ സ്റ്റോറിൽ നിന്ന് ഡെപ്യൂട്ടികൾക്ക് ഒരു കോൾ ലഭിച്ചു. വില്യം മെയാണ് സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് പ്രതി വെടിയിതിർക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. നാഷനൽ ലോ എൻഫോഴ്‌സ്‌മെന്റ് ഓഫിസേഴ്‌സ് മെമ്മോറിയൽ പ്രകാരം, 2024 ൽ ലൈൻ-ഓഫ്-ഡ്യൂട്ടി മരണങ്ങളുടെ എണ്ണത്തിൽ 25% വർധനവ് ഉണ്ടായി. 147 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, റിപ്പോർട്ട് പറയുന്നു.

Advertisment