പി പി ചെറിയാന്‍
Updated On
New Update
/sathyam/media/media_files/2025/02/18/2nfuKgz6aHOX2BYZHbNh.jpg)
ഫ്ലോറിഡ: ഫ്ലാഗ്ലർ കൗണ്ടിയിൽ വിമാനാപകടത്തിൽ പൈലറ്റ് മരിച്ചതായി സ്ഥിരീകരണം. ദേശീയ ഗതാഗത സുരക്ഷാ ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച്, ഫ്ലാഗ്ലർ കൗണ്ടിയിൽ രാത്രിയിൽ ഒരു വിമാനം തകർന്നതിനെത്തുടർന്ന് ശനിയാഴ്ച പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. വോളൂസിയ കൗണ്ടി ലൈനിന് സമീപമാണ് തകർന്ന വിമാനം കണ്ടെത്തി.
Advertisment
ഫെബ്രുവരി 15ന് പ്രാദേശിക സമയം പുലർച്ചെ 1:00 മണിയോടെ ഫ്ലോറിഡയിലെ തെക്കൻ ഫ്ലാഗ്ലർ കൗണ്ടിയിൽ സെസ്ന 208 വിമാനം തകർന്നുവീണത്. പൈലറ്റ് മാത്രമേ വിമാനത്തിൽ ഉണ്ടായിരുന്നുള്ളൂ.
അപകടത്തിൽ എഫ്എഎയും നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻടിഎസ്ബി) അന്വേഷണം ആരംഭിക്കും. അതേസമയം മരിച്ച പൈലറ്റിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us