/sathyam/media/media_files/2025/09/26/vvvc-2025-09-26-05-00-38.jpg)
ഫ്ലോറിഡ: 2025 ഫ്ലോറിഡയിലെ നവകേരളാ മലയാളി അസോസിയേഷന്റെ മുപ്പത്തിയൊന്നാം വർഷ ഓണാഘോഷം കൂപ്പർ സിറ്റി ഹൈസ്കൂളിൽ വച്ച് നടത്തപെട്ടു. ബിജോയ് സേവ്യർ സ്വാഗതം പറഞ്ഞു.
യൂത്ത് പ്രസിഡന്റ് ലിയാന സാമ്യൂലിന്റെ അമേരിക്കൻ ദേശീയഗാനത്തോടെ കലാപരിപാടികൾ ആരംഭിച്ചു. പ്രസിഡന്റ് പനങ്ങായിൽ ഏലിയാസ് ആദ്യ ദീപം തെളിയിച്ചു, തുടർന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും, വൈദികരും ദീപം തെളിയിച്ച് നവകേരള ഓണാഘോഷം വർണാഭമാക്കി.
ഓണാഘോഷങ്ങൾക്ക് മുഖ്യാതിഥിയായി ഫോമാ മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ( 2022-2024)ന്റെയും, ഫോമാ ട്രഷറർ( 2022-24) ബിജു തോണിക്കടവിലിടെയും സാന്നിധ്യം പ്രാധാന്യം അർഹിച്ചു. അതോടൊപ്പം ഓർലൻഡോ മലയാളി അസോസിയേഷൻ (ഒരുമ) പ്രസിഡന്റ് ജിബി ജോസഫ്, പാംബീച്ച് മലയാളി അസോസിയേഷൻ പ്രസിഡന്റ് മാത്യു തോമസ്, നോവലിസ്റ്റും കലാകാരനുമായ പൗലോസ് കുയിലാടൻ (ഫോമാ നാഷനൽ കമ്മിറ്റി കൾച്ചറൽ ചെയർമാൻ), ബിജോയ് സേവിയർ, ഫോമാ നാഷനൽ അഡ്വൈസറി കമ്മിറ്റി ജോയിന്റ് സെക്രട്ടറി, ഷാന്റി വർഗീസ് (ഫോമാ നാഷനൽ പൊളിറ്റിക്കൽ ഫോറം എക്സിക്യൂട്ടീവ്) ജോസ് തോമസ് സിപിഎ, എബ്രഹാം കളത്തിൽ (ഫൊക്കാന ഇന്റർനാഷനൽ ട്രഷറർ) കുര്യൻ വർഗീസ് ഐഒസി ഫ്ലോറിഡ ചാപ്റ്റർ സെക്രട്ടറി എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് പനങ്ങയിൽ ഏലിയാസ് അധ്യക്ഷ പ്രസംഗം നടത്തി.
റവ. ഡോ. സന്തോഷ് തോമസും, ഫാ. ഫിലിപ്പ് ജി വർഗീസ് ഓണ സന്ദേശവും ആശംസയും നൽകി. ഓണം നല്ലോണം പ്രകാശിപ്പിച്ചു. ഡോ. ജഗതി നായർ കോറിയോഗ്രാഫി ചെയ്ത തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, ലിയാന സാമുയൽ, മെലീസ ജിജു, ജോയാന അഭീഷ് തടങ്ങിയച്ചർ നയിച്ച ഡാൻസ്, ഹൃദയ എമേഴ്സൺ കോറിയോഗ്രാഫി ചെയ്ത മെഗാ ഡാൻസ്, ഇമ്മാനുവൽ തോമസ്, രതീഷ്, ലിയാന, തോമസ് ചേലക്കാട്ട്, ദീപക് ആചാരി, ഗൗരി ദീപക്, കിഷോർ കുമാർ ഇവരുടെ ഗാനമേളകൾ എന്നിവ അരങ്ങേറി. ബിജോയ് ജോസപ്പ് എല്ലാ വിശിഷ്ടാതിഥികൾക്കും, സ്പോൺസേഴ്സിനും നന്ദി അറിയിച്ചു.
ഫുഡ് കോഓർഡിനേറ്റർ ഷാന്റി വർഗീസ് ഓണസദ്യക്ക് നേതൃത്വം നൽകി. മേലെ ചാക്കോ, കുര്യൻ വർഗീസ്, എമേഴ്സൺ ചാലിശ്ശേരി, ഗോപൻ നായർ, പദ്മനാഭൻ കുന്നത്, ബിബിൻ ജോർജ്, സിനോജ് കമ്പിയിൽ, ജോമിനി ബിജോയ്, സൂസി ബിജോയ്, ബിന്ദു എമേഴ്സൺ, താരാ പദ്മകുമാർ, മെറിൻ ജോർജ് എന്നിവർ അതിഥികളെ സ്നേഹവിരുന്നിലേക്ക് നയിച്ചു.
സാറാമ്മ ഏലിയാസ്, റോഷൻ സജോ പെല്ലിശ്ശേരി, റാണി താലപ്പൊലിയെടുത്തു. അവതരിച്ച് കുരിയാക്കോസ് പൊടിമറ്റം മഹാബലിയായി. അത്ത പൂക്കളവും ഫോട്ടോ ബൂത്തും അതിഥികൾക്ക് ഹരം പകർന്നു. ഫോട്ടോ ബൂത്ത് പ്രദർശിപ്പിച്ച ശിവകുമാർ, പ്രിയാ നായർ ദമ്പതികളെ പ്രസിഡന്റ് പനങ്ങയിൽ ഏലിയാസ് അഭിനന്ദിച്ചു. ചെണ്ടമേളത്തിനു ചുക്കാൻ പിടിച്ച മോഹൻ നാരായൺ, ശ്രുതി ലയ താളം പ്രത്യേകം അഭിനന്ദനം അർഹിച്ചു. വളരെ മനോഹരമായ അവതരണ ശൈലിയോടെ വിവിധ പരിപാടികൾ കോർത്തിണക്കിയ മാസ്റ്റർ ഓഫ് സെറിമോണീസ് കാവ്യാ ബെൻസൻ, സിൽവിയാ ബെന്യാം പ്രശംസ ഏറ്റുവാങ്ങി.
പ്രോഗ്രാം കോഓർഡിനറ്റ് ചെയ്ത്, സ്റ്റേജ് കൺട്രോൾ ചെയ്ത സജോ പെല്ലിശ്ശേരിയേ പ്രസിഡന്റ് അഭിനന്ദിച്ചു. നവകേരളയുടെ സ്പോൺസേഴ്സിനെയും, അഭ്യുദയ കംഷികളെയും സ്ലൈഡ് ഷോയിൽ മനോഹരമായി പ്രദർശിപ്പിച്ച ബിജോയ് ജോസഫ്, പദ്മനാഭൻ കുന്നത്ത് എന്നിവർ മികവ് തെളിയിച്ചു. ലിയാന സാമുവേലിന്റെ ഇന്ത്യൻ ദേശീയഗാനത്തോടെ നവകേരള മലയാളിഅസോസിയേഷന്റെ മുപത്തിയൊന്നാം വർഷ ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീണു.