/sathyam/media/media_files/2025/09/05/bbbvv-2025-09-05-02-57-22.jpg)
സ്കൂൾ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും വാക്സീൻ ഒഴിവാക്കാൻ ഫ്ലോറിഡ നീങ്ങുന്നു. യുഎസിൽ ആദ്യമായാണീ നടപടി.
കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ മാതാ പിതാക്കൾക്കുള്ള സ്വാതന്ത്ര്യം തടയുന്നതാണ് സ്കൂളുകളിലെ കുത്തിവയ്പെന്നു ഫ്ലോറിഡ സർജൻ ജനറൽ ജോസഫ് ലഡാപ്പോ ബുധനാഴ്ച്ച പത്ര സമ്മേളനത്തിൽ പറഞ്ഞു.
രോഗവ്യാപനം തടയുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുള്ള പരിപാടിയാണ് സംസ്ഥാനം അവസാനിപ്പിക്കുന്നതെന്നു ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
"വെളിവുകെട്ട, അപകടകരമായ നടപടി," റെപ്. അന്ന എസ്‌കാമനി (ഡെമോക്രാറ്റ്) പറഞ്ഞു. "ഇത് പകർച്ചവ്യാധികളും തടയാൻ കഴിയുന്ന രോഗങ്ങളും ഉണ്ടാക്കും. വരാനിരിക്കുന്നത് പൊതുജനാരോഗ്യ മഹാ ദുരന്തമാണ്."
അഞ്ചാം പനി വീണ്ടും പാഞ്ഞെത്തുമെന്നു ഫിലാഡൽഫിയ ചിൽഡ്രൻസ് ഹോസ്പിറ്റൽ വാക്സീൻ എജുക്കേഷൻ സെന്റർ ഡയറക്റ്റർ പോൾ ഓഫിറ്റ് പറഞ്ഞു. "മറ്റു പകർച്ച വ്യാധികൾ പിന്നാലെ എത്തും. നമ്മുടെ കുട്ടികളെ കാര്യമില്ലാതെ അപകടത്തിലേക്കു തള്ളി വിടുകയാണ്."