ഫ്ലോറിഡ യൂണിവേഴ്സിറ്റികളിൽ എച്-1 ബി വിസക്കാരെ ഒഴിവാക്കുമെന്നു ഗവർണർ

New Update
Vv

ഫ്ലോറിഡയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിൽ എച്-1 ബി വിസയിൽ വരുന്നവരുടെ നിയമനം നിർത്തലാക്കാൻ താൻ നിർദേശം നൽകുമെന്നു ഗവർണർ റോൺ ഡിസന്റിസ് അറിയിച്ചു. ഇപ്പോൾ എച്-1 ബി വിസ ഉള്ളവർക്കു പകരം ഫ്ലോറിഡ നിവാസികളെ മാത്രമേ നിയമിക്കാൻ പാടുള്ളൂ എന്നു ബോർഡ് ഓഫ് ഗവർണേഴ്സിനോട് ആവശ്യപ്പെടും.

Advertisment

ടാമ്പയിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയിൽ പത്ര സമ്മേളനത്തിൽ സംസാരിച്ച ഡിസന്റിസ് പറഞ്ഞു: "തൊഴിൽ അവസരങ്ങൾ ആദ്യം ലഭിക്കേണ്ടത് ഫ്ലോറിഡ പൗരന്മാർക്കാണ്. സ്റേറ്റ് യൂണിവേഴ്സിറ്റികൾ വിദേശ പൗരന്മാരേക്കാൾ മുൻഗണന നൽകി അവരെ നിയമിക്കണം."

എച്-1 ബി വിസ പ്രോഗ്രാം പ്രത്യേക വൈദഗ്‌ധ്യമുള്ള വിദേശ പൗരന്മാരെ നിയമിക്കാൻ അനുമതി നൽകുന്നുണ്ട്. സ്റ്റേറ്റ് ഗവൺമെൻറ് നടത്തിയ പഠനത്തിൽ അതിൽ പലരും അസിസ്റ്റന്റ് പ്രഫസർമാരായും കോ - ഓർഡിനേറ്റർമാരായും അനലിസ്റ്റുകളായും അത്ലറ്റിക്-കമ്മ്യൂണിക്കേഷൻ സ്റ്റാഫ് ആയും ജോലി ചെയ്യുന്നതായി കണ്ടെത്തി. അതൊക്കെ പ്രത്യേക വൈദഗ്ധ്യം ആവശ്യപ്പെടുന്ന ജോലികളാണോ എന്ന് ഡിസൻ്റിസ് സംശയം ഉയർത്തി.

"നമ്മുടെ അക്രെഡിറ്റേഷൻ പരിശോധിക്കാൻ വിദേശത്തു നിന്ന് എച്-1 ബി വിസയിൽ ആളുകളെ കൊണ്ടുവരുന്നത് എന്തിനാണ്? നമ്മുക്ക് നമ്മുടെ ആളുകൾ പോരേ?" ഡിസന്റിസ് ചോദിച്ചു.

എച്-1 ബി ഉപയോഗിക്കുന്നത് കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ കിട്ടാനാണെന്നു അദ്ദേഹം ആക്ഷേപിച്ചു. യൂണിവേഴ്സിറ്റികൾ ആ രീതി വേണോയെന്നു പരിശോധിക്കണം.

ഫ്ലോറിഡയിൽ ചൈന, സ്പെയ്ൻ, പോളണ്ട്, യുകെ, കാനഡ, അൽബേനിയ എന്നിങ്ങനെയുള്ള രാജ്യക്കാർ എച്-1 ബിയിൽ ഉള്ളതായി കണ്ടെത്തിയെന്നു ഡിസന്റിസ് പറഞ്ഞു.

എച്-1 ബി വിസയ്ക്ക് $100,000 ഫീ ഏർപ്പെടുത്തിയ ശേഷം പ്രസിഡന്റ് ട്രംപ് ചില ഇളവുകൾ അനുവദിച്ചെങ്കിലും അമേരിക്കക്കാർക്കു തൊഴിലിൽ മുൻഗണന നൽകണം എന്ന നിലപാടിൽ മാറ്റമില്ലെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.

Advertisment