ഫ്ലോറിഡയിൽ ഒരേ ദിവസം രണ്ട് മുൻഭർത്താക്കന്മാരെ വെടിവച്ചു കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ

New Update
K

ഫ്ലോറിഡ: ഫ്ലോറിഡയിൽ ഒരേ ദിവസം തന്റെ രണ്ട് മുൻഭർത്താക്കന്മാരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 51-കാരിയായ സൂസൻ എറിക്ക അവലോൺ എന്ന സ്ത്രീയെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. റ്റാംപയിലുള്ള രണ്ടാമത്തെ മുൻഭർത്താവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഇവർ മനാറ്റി കൗണ്ടിയിലുള്ള ആദ്യ ഭർത്താവിന്റെ വീട്ടിലെത്തി.

Advertisment

ഭക്ഷണ വിതരണക്കാരിയെന്ന വ്യാജേന എത്തിയ സൂസൻ, ആദ്യ ഭർത്താവായ 54-കാരനെ വെടിവച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മരണത്തിന് മുൻപ് നൽകിയ മൊഴിയാണ് സൂസനിലേക്ക് വിരൽ ചൂണ്ടിയത്.

സ്വന്തം വീട്ടിൽ വച്ച് കാർ ബ്ലീച്ച് ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. മുൻഭർത്താവിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ച പൊലീസിനോട് "ഏത് ഭർത്താവ്?" എന്ന് ഇവർ തിരിച്ചു ചോദിച്ചതാണ് രണ്ടാമത്തെ കൊലപാതകവും പുറത്തറിയാൻ കാരണമായത്.

ആദ്യ ഭർത്താവുമായി കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ മനാറ്റി കൗണ്ടി ഷെരീഫ് ഓഫിസ്, കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. 

Advertisment