ന്യു യോർക്ക്: ന്യു യോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഫോമാ നേതാക്കൾ പങ്കെടുക്കുകയും പുതിയ കോൺസൽ ജനറൽ ബിനയ ശ്രീകണ്ഠ പ്രധാനുമായി ചർച്ച നടത്തുകയും ചെയ്തു.
അമേരിക്കയിലെ ഇന്ത്യൻ സമൂഹം, പ്രത്യേകിച്ച് മലയാളികൾ, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് കോൺസൽ ജനറലിനെ അറിയിച്ചു. അദ്ദേഹത്തെ അമേരിക്കയിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തു.
ഫോമായുടെ പ്രാധാന്യത്തെപ്പറ്റിയും സംഘബലത്തെപ്പറ്റിയും അറിയാമെന്നും സംഘടനയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും കോൺസൽ ജനറൽ പറഞ്ഞു. അമേരിക്കയിൽ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ കൺവൻഷൻ ചെയർ കുഞ്ഞ് മാലിയിൽ, ഫോമ ക്രെഡൻഷ്യൽ കമ്മിറ്റി ചെയർമാൻ ബേബി ജോസ്, എംഎസ്എൻവൈ ട്രഷറർ തോമസ് കോളാടി, ഗോപിയോ നേതാവ് ഡോ. തോമസ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ഇന്ത്യൻ സംഘടനകളും നേതാക്കളും റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുത്തു.