ന്യു യോർക്ക് കോൺസുലേറ്റിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഫോമായുടെ പ്രാതിനിധ്യം

New Update
Fffd

ന്യു യോർക്ക്: ഇന്ത്യൻ കോൺസുലേറ്റിൽ സ്വാതന്ത്ര്യദിനത്തിൽ കോൺസൽ ജനറൽ ബിനയ പ്രസാദ് ശ്രീകാന്ത പ്രധാൻ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ അദ്ദേഹം സ്വാതന്ത്ര്യ സമര പോരാളികളെ ആദരിക്കുകയും ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ എടുത്തു കാട്ടുകയും ചെയ്തു.

Advertisment

മിഷിഗണിൽ നിന്നുള്ള കോൺഗ്രസംഗം ശ്രീ താനേദാർ, ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർ തോമസ് ടി. ഉമ്മൻ തുടങ്ങിയവർ ചടങ്ങിൽ ഭാരതാംബക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു.

ഡെപ്യുട്ടി കോൺസൽ ജനറൽ വിശാൽ ഹർഷ് പങ്കെടുത്ത എല്ലാവര്ക്കും നന്ദി പറഞ്ഞു.

ഇന്ത്യൻ സ്വാതന്ത്ര്യദിനം പ്രമാണിച്ച് എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, വേൾഡ് ട്രേഡ് സെന്റർ, നയാഗ്ര ഫാൾസ് തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങൾ ത്രിവര്ണങ്ങളിൽ മുങ്ങി.

ക്വീൻസിൽ നടന്ന ഇന്ത്യ ഡേ പരേഡിനു മേയർ സ്ഥാനാർഥി സൊഹ്‌റാൻ മാംദാനി, കർട്ടിസ് സ്ലീവാ (റിപ്പബ്ലിക്കൻ) എന്നിവരുമായും തോമസ് ടി ഉമ്മൻ സംസാരിക്കുകയുണ്ടായി. 

Advertisment