അമേരിക്കൻ സർവകലാശാലകളിൽ വിദേശ വിദ്യാർത്ഥികളെ പഠിക്കാൻ അനുവദിക്കണം ; സ്വന്തം കുടിയേറ്റ അജണ്ടയിൽ മലക്കം മറിഞ്ഞ് ട്രംപ്

New Update
‘Won’t back down’: Donald Trump on sweeping tariffs on imports from across the globe

വാഷിങ്ടൺ: കുടിയേറ്റ അജണ്ടയിൽ മലക്കംമറിഞ്ഞ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വിദേശ വിദ്യാർത്ഥികൾ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായി ശക്തമായി നിലനിർത്തുന്നുവെന്നാണ് ട്രംപിന്റെ പുതിയ പരാമർശം. ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് മാഗ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) എന്ന സ്വന്തം അജണ്ടയെ എതിർത്ത് ട്രംപ് എതിർത്ത് സംസാരിച്ചത്. അമേരിക്കൻ സർവകലാശാലകളിൽ പഠിക്കാൻ വിദേശ വിദ്യാർത്ഥികളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറയുന്നത് അമേരിക്കയിലെ പകുതിയോളം കോളജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നമ്മുടെ രാജ്യത്തേക്ക് വരുന്ന പകുതിയോളം ആളുകളെ, പകുതിയോളം വിദ്യാർത്ഥികളെ ഒഴിവാക്കി നമ്മുടെ മുഴുവൻ സർവ്വകലാശാല-കോളജ് സംവിധാനത്തെയും നശിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, ഇല്ലല്ലോ? എനിക്കും അത് ചെയ്യാൻ താൽപ്പര്യമില്ല. ലോകവുമായി ഒത്തുപോകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് ഫോക്സ് ന്യൂസ് അവതാരക ലോറ ഇൻഗ്രാമിനോട് പറഞ്ഞു.

എന്തുകൊണ്ടാണ് വിദേശ രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ച് ചൈനയിൽ നിന്നും വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാത്തതെന്ന ചോദ്യത്തിന്, അങ്ങനെ ചെയ്യുന്നത് അമേരിക്കൻ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ചരിത്രപരമായി കറുത്ത വർഗ്ഗക്കാർക്കായുള്ള സ്ഥാപനങ്ങൾ ഉൾപ്പെടെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുമെന്നും ട്രംപ് പറഞ്ഞു.

'വിദ്യാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് ഡോളറാണ് നമുക്ക് ലഭിക്കുന്നത്. മിക്ക വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ ഇരട്ടിയിലധികം പണം നൽകുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അഭിവൃദ്ധി പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നു.. എനിക്കവരെ വേണം എന്നതുകൊണ്ടല്ല, മറിച്ച് ഞാനിതിനെ ഒരു ബിസിനസായാണ് കാണുന്നത്.' ട്രംപ് പറഞ്ഞു.

Advertisment