മുൻ അംബാസഡർ തരൺജീത് സന്ധു യുഎസ് ഐ എസ് പി എഫ് ബോർഡ് അഡ്വൈസറായി ചേർന്നു

New Update
Vjvjviob

യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജീത് സന്ധു യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ട്നർഷിപ് ഫോറം (യുഎസ് ഐ എസ് പി എഫ്) ബോർഡ് അഡ്വൈസറായി ചേർന്നു. അദ്ദേഹം ഫോറത്തിന്റെ ജിയോപൊളിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും ആയിരിക്കും.  

Advertisment

ഇന്ത്യ-മിഡിൽഈസ്റ്റ്-യൂറോപ്-ഇക്കണോമിക് കോറിഡോർ (ഐ എം ഇ സി), ക്വാഡ് സഖ്യം, ഐ2യൂ2 എന്നിവയുടെ പ്രവർത്തനങ്ങൾക്കു സന്ധുവിന്റെ നയതന്ത്ര പരിചയ സമ്പത്തു പ്രയോജനപ്പെടും.

യുഎസിൽ അംബാസഡർ ആയിരിക്കെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ അദ്ദേഹം ഏറെ പങ്കു വഹിച്ചു. 35 വർഷത്തെ സേവനത്തിനു ശേഷമാണ് 2024 ഫെബ്രുവരിയിൽ പിരിഞ്ഞത്.

Advertisment