Advertisment

പട്ടേലിന്റെയും ഗബ്ബാർഡിന്റെയും യോഗ്യത ചോദ്യം ചെയ്തു മുൻ എഫ് ബി ഐ-സി ഐ എ മേധാവി

New Update
jiknjkjmo

നിയുക്ത പ്രസിഡന്റ് സുപ്രധാന ഇന്റലിജൻസ് സ്ഥാനങ്ങളിലേക്ക് സ്ഥാനത്തേക്കു നാമനിർദേശം ചെയ്തവരുടെ യോഗ്യത ചോദ്യം ചെയ്തു  എഫ്  ഐ യുടെയും സി ഐ എ യുടെയും മേധാവി ആയിരുന്ന ഏക അമേരിക്കൻ വില്യം വെബ്സ്റ്റർ.എഫ് ബി ഐ തലപ്പത്തേക്കു ട്രംപ് നിർദേശിച്ച കാഷ് പട്ടേൽ, ഡി എൻ ഐ മേധാവിയായി നിർദേശിച്ച തുൾസി ഗബ്ബാർഡ് എന്നിവരെ ഡിസംബർ 26നു സെനറ്റർമാർക്കു അയച്ച കത്തിൽ വെബ്സ്റ്റർ വിമർശിച്ചു. 1978 മുതൽ 1987 വരെ ജിമ്മി കാർട്ടർ, റൊണാൾഡ്‌ റെയ്ഗൻ എന്നീ പ്രസിഡന്റുമാരുടെ കീഴിൽ എഫ് ബി ഐ ഡയറക്ടർ ആയിരുന്നു അദ്ദേഹം. 1987 മുതൽ 1991 വരെ സി ഐ എ മേധവിയും.

Advertisment

ഈ തസ്തികകളിൽ എത്തുന്നവർക്കു പാർട്ടി ബന്ധം പാടില്ലെന്നു വെബ്സ്റ്റർ കത്തിൽ പറഞ്ഞു. പട്ടേലിന്റെ രാജ്യസ്നേഹത്തെ പ്രകീർത്തിച്ച അദ്ദേഹം പക്ഷെ നിയമവാഴ്ചയിൽ പട്ടേൽ എത്ര നിഷ്കർഷ കാട്ടും എന്നതിൽ സംശയം പ്രകടിപ്പിച്ചു.

വ്യക്തികളോടുള്ള കൂറാണ് പ്രകടമാവുന്നത്

"പ്രസിഡന്റിന്റെ ഉത്തരവുകൾ നടപ്പാക്കുന്നതിൽ അദ്ദേഹത്തിനു നിഷ്പക്ഷമായ നിയമവാഴ്ചയേക്കാൾ കൂടുതലായി വ്യക്തികളോടുള്ള കൂറാണ് പ്രകടമാവുന്നത്. നിഷ്പക്ഷമായി നീതി നടപ്പാക്കേണ്ട ഏജൻസിയുടെ തലപ്പത്തു വരുന്ന ഒരാളിന് ഉണ്ടാവാൻ പാടില്ലാത്ത അപകടകരമായ അവസ്ഥയാണിത്.

"ഗബ്ബാർഡിനു ഒരു പരിചയ സമ്പത്തും ഇല്ലെന്നും വെബ്സ്റ്റർ ചൂണ്ടിക്കാട്ടി. ഏറെ പരിചയ സമ്പത്തുള്ള ഒരാൾ വരേണ്ട തസ്തികയാണിത്."നമ്മുടെ ഇന്റലിജൻസ് സമൂഹത്തെ ഫലപ്രദമായി നയിക്കാൻ അസാധാരണ വൈദഗ്ദ്യം ആവശ്യമാണ്. നമ്മുടെ സഖ്യ രാഷ്ട്രങ്ങളുടെ വിശ്വാസം നേടാനും അതാവശ്യമാണ്. 

അതില്ലാതെ നമ്മുടെ സങ്കീർണമായ രഹസ്യങ്ങൾ കാത്തു സൂക്ഷിക്കാനും ആഗോള തലത്തിൽ സഹകരിക്കാനുമുള്ള കഴിവ് നമുക്ക് ഉണ്ടാവില്ല."കക്ഷിരഹിത നേതൃത്വം ഈ തസ്തികകളിൽ അതിപ്രധാന ആവശ്യമാണെന്നു സെനറ്റർമാരോട് വെബ്സ്റ്റർ ചൂണ്ടിക്കാട്ടി. അക്കാര്യം ഗൗരവമായി പരിഗണിക്കണം. അമേരിക്കൻ ജനതയുടെയും നിങ്ങളുടെ തന്നെ കുടുംബങ്ങളുടെയും സുരക്ഷ അതിനെ ആശ്രയിച്ചിരിക്കുന്നു."












Advertisment