/sathyam/media/media_files/2025/09/04/vvvv-2025-09-04-04-53-22.jpg)
ന്യൂ യോർക്ക് മേയർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർഥി സോഹ്രാൻ മാംദാനിക്കു മുൻ മേയർ ബിൽ ഡി ബ്ലാസിയോ എൻഡോഴ്‌സ്‌മെന്റ് നൽകി. മാംദാനിയുടെ 'ധീരമായ' അജണ്ട നഗരത്തെ രക്ഷിക്കുമെന്നു രണ്ടു തവണ മേയറായിരുന്ന ഡി ബ്ലാസിയോ പറഞ്ഞു.
പിന്തുണ അറിയിച്ചു 'ന്യൂ യോർക്ക് ഡെയ്‌ലി ന്യൂസി'ൽ എഴുതിയ ഓപ്-എഡിൽ അദ്ദേഹം പറഞ്ഞു: "സോഹ്രാൻ മാംദാനിക്കു ശരിയായ നിലപാടുകളുണ്ട് എന്നതു കൊണ്ടു മാത്രമല്ല അദ്ദേഹത്തെ നമ്മൾ തിരഞ്ഞെടുക്കേണ്ടത്. അവ നടപ്പാക്കാൻ കഴിയും എന്നതു കൊണ്ടുമല്ല. നഗരം നിർമിച്ചവരും അത് നിലനിൽക്കാൻ സഹായിച്ചവരും ഇവിടെ ജീവിക്കാൻ കഴിയാത്ത ഭാരം ചുമക്കുന്നു എന്നതു കൊണ്ടാണ്."
വാടക പരിമിതപ്പെടുത്തും, കുട്ടികളുടെ സംരക്ഷണം സൗജന്യമാക്കും, ബസ് യാത്രകൾ സൗജന്യമാക്കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളുടെ പേരിലാണ് മാംദാനി പ്രൈമറി ജയിച്ചതെന്നു ഡി ബ്ലാസിയോ ചൂണ്ടിക്കാട്ടി.
ഇതെല്ലാം നടപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ക്ഷേമ പദ്ധതികൾ പ്രസിഡന്റ് ട്രംപ് ഇല്ലാതാക്കുമ്പോൾ സിറ്റി ഹാളിൽ ഇത്തരമൊരു പോരാളി ആവശ്യമാണ്."
മാംദാനിയുടെ പ്രധാന എതിരാളി ആൻഡ്രൂ കൊമോയെ ആക്രമിക്കാൻ ഡി ബ്ലാസിയോ ഉപകാരപ്പെടുമെന്നു റെവറന്റ് അൽ ഷാർപ്റ്റൺ പറഞ്ഞു. "ഡി ബ്ലാസിയോ ജനകീയ ബന്ധമുള്ള നേതാവാണ്."