/sathyam/media/media_files/2025/10/27/vvv-2025-10-27-03-48-50.jpg)
യുഎസ് സൈനികനായിരുന്ന സുമിത് 'സാം' സാലിയ ജേഴി സിറ്റി സ്കൂളുകൾ രക്ഷിച്ചെടുക്കാം എന്ന വാഗ്ദാനവുമായി പബ്ലിക് സ്‌കൂൾ ബോർഡ് ഓഫ് എജുക്കേഷനിലേക്കു മത്സരിക്കുന്നു. നവംബർ 4 ബാലറ്റിൽ അദ്ദേഹം ഉണ്ടാവും.
സ്കൂൾ ഡിസ്ട്രിക്ടിൽ ഉത്തരവാദിത്തം ഉണ്ടാവണമെന്ന് അദ്ദേഹം വാദിക്കുന്നു. സുതാര്യത വേണം. അടിസ്ഥാന സൗകര്യങ്ങൾ ആധുനികമാക്കി മെച്ചപ്പെടുത്തണം.
"നമ്മുടെ ജേഴ്സി സ്കൂൾ ഡിസ്ട്രിക്ട് ബജറ്റ് $1.1 ബില്യൺ കടന്നു. വർഷം തോറും $4,600 നികുതിയാണ് ഒരാൾ നൽകുന്നത്. എന്നിട്ടും ന്യൂ ജേഴ്സിയിലെ സ്കൂളുകളിൽ ഏറെ താഴെയാണ്." പതിനഞ്ചു വർഷമായി ജേഴ്‌ി സിറ്റിയിൽ താമസിക്കുന്ന സാലിയ ആറു വയസുള്ള കുട്ടിയുടെ പിതാവുമാണ്. ഫാര്മസിസ്റ് ആയ അദ്ദേഹം ചെറിയൊരു ബിസിനസ് നടത്തുന്നു.
ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികളിൽ സ്റ്റേറ്റ് അസംബ്ലിയിലേക്കു മത്സരിക്കുന്ന കൗശൽ പട്ടേൽ, കൗൺസിൽ അറ്റ് ലാർജിലേക്കു മത്സരിക്കുന്ന മംത സിംഗ് എന്നിവരുമുണ്ട്. സിംഗ് ജയിച്ചാൽ കൗൺസിലിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ വനിതയാവും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us