Advertisment

നെതന്യാഹുവിനെ കോൺഗ്രസിലേക്കു ക്ഷണിച്ചത് അനുചിതമെന്നു മുൻ സ്‌പീക്കർ പെലോസി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vcfdsrre5456

ന്യൂയോർക്ക് :യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ  ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ക്ഷണിച്ചത് യുഎസ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നു മുൻ സ്‌പീക്കർ നാൻസി പെലോസി അഭിപ്രായപ്പെട്ടു. "ഇത് തെറ്റാണെന്നു ഞാൻ കരുതുന്നു," പെലോസി (ഡെമോക്രാറ്റ്-കലിഫോർണിയ) സി എൻ എൻ ടെലിവിഷനിൽ പറഞ്ഞു. "അദ്ദേഹത്തെ ക്ഷണിച്ചത് ഏറെ ഖേദകരമാണ്.

Advertisment

"ജൂലൈ 24നു കോൺഗ്രസിൽ സംസാരിക്കാൻ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തു ഉണ്ടാവുമോ എന്നതു തന്നെ സംശയമാണെന്നും രണ്ടു പതിറ്റാണ്ടു ഹൗസിൽ ഡെമോക്രാറ്റുകളെ നയിച്ച അവർ പറഞ്ഞു. അത്രയധികം ജനരോഷം അദ്ദേഹത്തിനെതിരെ ഇസ്രയേലിൽ ഉണ്ട്.

മന്ത്രി ബെന്നി ഗാൻറ്സ് നെതന്യാഹുവിനോട് സെപ്റ്റംബറിനു മുൻപ് തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. "മറ്റു പല മന്ത്രിമാരും അദ്ദേഹത്തെ വിമർശിക്കുന്നു. പ്രധാനമന്ത്രി ചെയ്യുന്ന പല കാര്യങ്ങളോടും അവർക്ക്‌ എതിർപ്പുണ്ട്. ഗാസയിലെ യുദ്ധം നടത്തുന്ന രീതിയുടെ പേരിൽ അദ്ദേഹം രാജി വച്ചു പിരിയണമെന്നാണ് എന്റെ അഭിപ്രായം.



"ഞാൻ സ്‌പീക്കർ ആയിരുന്നെങ്കിൽ ഒരിക്കലും അദ്ദേഹത്തെ ക്ഷണിക്കുമായിരുന്നില്ല." 2015ൽ ഇസ്രയേലി നേതാവിനെ അന്നത്തെ സ്‌പീക്കർ ജോൺ ബോയണർ (റിപ്പബ്ലിക്കൻ-ഒഹായോ) ക്ഷണിച്ചപ്പോൾ താൻ എതിര്ത്തുവെന്നു അവർ ചൂണ്ടിക്കാട്ടി.നെതന്യാഹുവിന്റെ ശക്തമായി വിമർശിച്ച സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ (റിപ്പബ്ലിക്കൻ-ലൂയിസിയാന), സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച് മക്കോണൽ (കെന്റക്കി), ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രിസ് (ന്യൂ യോർക്ക്) എന്നിവരാണ് അദ്ദേഹത്തെ ക്ഷണിച്ചത്.



നെതന്യാഹു മിഡിൽ ഈസ്റ്റിൽ സമാധാനത്തിനു തടസമാണെന്നു മാർച്ചിൽ ഷൂമർ പറഞ്ഞിരുന്നു. അദ്ദേഹത്തെ നീക്കാൻ ചെയ്യാൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും യുഎസ് ഭരണകൂടത്തിൽ തിരഞ്ഞടുക്കപ്പെട്ട ഏറ്റവും ഉയർന്ന യഹൂദ നേതാവായ ഷൂമർ നിർദേശിച്ചു.

വ്യാഴാഴ്ച പ്രസ്താവനയിൽ പക്ഷെ അദ്ദേഹം വിശദീകരിച്ചു: "എനിക്ക് പ്രധാനമന്ത്രിയുമായി അഗാധമായ ഭിന്നതകളുണ്ട്. പക്ഷെ അമേരിക്കയ്ക്ക് ഇസ്രയേലുമായി ഉറച്ച ബന്ധമുണ്ട്. അത് ഒരു വ്യക്തിക്കും പ്രധാനമന്ത്രിക്കും അപ്പുറമാണ്."ഷൂമർ പറഞ്ഞ അഭിപ്രായത്തെ താൻ മാനിക്കുന്നുവെന്നു പെലോസി പറഞ്ഞു. "എന്നാൽ ഞാൻ അത് അംഗീകരിക്കുന്നു എന്നർത്ഥമില്ല."നെതന്യാഹു ക്യാപിറ്റോൾ ഹില്ലിൽ എത്തുമ്പോൾ അദ്ദേഹത്തിനെതിരെ പ്രകടനങ്ങൾ ഉണ്ടാവുമെന്ന് പെലോസി ആശങ്ക പ്രകടിപ്പിച്ചു.

ഗാസ യുദ്ധത്തിനെതിരെ കൂടുതൽ രോഷം ഉയരുകയും ചെയ്യും. അദ്ദേഹത്തെ ക്ഷണിച്ചത് "വിവേകപൂർവ്വമായ തീരുമാനമാണെന്നു ഞാൻ കരുതുന്നില്ല. എന്നാൽ മറ്റുള്ളവർക്കു മറ്റൊരു അഭിപ്രായം ഉണ്ടാവാം, ഞാൻ അതിനെ ആദരിക്കുന്നു."നെതന്യാഹു ഇതിനു മുൻപ് മൂന്നു തവണ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിട്ടുണ്ട്.



































 

 

Advertisment