/sathyam/media/media_files/2025/03/26/QhIeLfXlomtWdI9lpRjQ.jpg)
യു എസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കറുത്ത റിപ്പബ്ലിക്കൻ വനിതയായ മിയ ലവ് (49) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതയായിരുന്നു. സറാടോഗ സ്പ്രിങ്സിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.
മിയ ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന് അടുത്തിടെയാണ് മകൾ അബിഗലെ എക്സ് പേജിലൂടെ അറിയിച്ചത്. 2022 ലാണ് മിയയ്ക്ക് തലച്ചോറിലെ അർബുദമായ ഗ്ലിയോബ്ലാസ്ടോമ സ്ഥിരീകരിച്ചത്.
2003 ലാണ് മിയ രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. സറാടോഗ സ്പ്രിങ്സ് സിറ്റി കൗൺസിൽ സ്ഥാനത്തേക്ക് മത്സരിച്ച് വിജയം നേടിയാണ് രാഷ്ട്രീയ പ്രവേശനം. 34–ാമത്തെ വയസ്സിൽ നഗരത്തിന്റെ മേയർ ആയി.
2014 ലാണ് യുഎസ് പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വർഗക്കാരിയായ റിപ്പബ്ലിക്കൻ വനിതയായി ചരിത്രത്തിൽ ഇടം നേടി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത വിമർശകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us