മാസച്യുസിറ്റ്‌സിൽ പനി ബാധിച്ച് നാല് കുട്ടികൾ മരിച്ചു; ജാഗ്രതാ നിർദേശം

New Update
G

അമേരിക്കയിലെ മാസച്യുസിറ്റ്‌സിൽ പനി (ഫ്ലൂ) ബാധിച്ച് ഈ സീസണിൽ ഇതുവരെ നാല് കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ ബോസ്റ്റൺ നഗരത്തിൽ നിന്നുള്ള രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളാണ്.

Advertisment

വൈറസ് വ്യാപനം ശക്തമാണെന്നും ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നതായും പബ്ലിക് ഹെൽത്ത് കമ്മിഷണർ ഡോ. റോബി ഗോൾഡ്‌സ്റ്റീൻ അറിയിച്ചു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി. നിലവിൽ സംസ്ഥാനത്തെ ആശുപത്രി കേസുകളിൽ 9 ശതമാനവും ഫ്ലൂ ബാധിച്ചവരാണ്.

രോഗം പടരുന്ന സാഹചര്യത്തിൽ 6 മാസം പ്രായമുള്ള കുട്ടികൾ മുതൽ എല്ലാവരും ഫ്ലൂ വാക്സീൻ എടുക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി. ബോസ്റ്റണിൽ സൗജന്യ വാക്സിനേഷൻ ക്യാംപുകൾ ജനുവരിയിൽ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾക്ക് പുറമെ, ഈ സീസണിൽ 29 മുതിർന്നവരും ഫ്ലൂ ബാധിച്ച് മരിച്ചിട്ടുണ്ട്. കൂടാതെ കോവിഡ്, ആർഎസ്‌വി എന്നിവയുമായി ബന്ധപ്പെട്ട മരണങ്ങളും ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. 

Advertisment