Advertisment

ബൈഡൻ പിന്മാറണമെന്നു യുഎസ് ഹൗസിലെ നാലു മുതിർന്ന ഡെമോക്രാറ്റിക് അംഗങ്ങൾ

New Update
bbbbbbbhvghhnbjui

പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽ നിന്നു പിന്മാറണമെന്നു യുഎസ് ഹൗസിലെ നാലു മുതിർന്ന ഡെമോക്രാറ്റിക് അംഗങ്ങൾ സ്‌പീക്കർ ഹക്കീം ജെഫ്രിസുമായുള്ള സ്വകാര്യ സംഭാഷണത്തിൽ അഭിപ്രായപ്പെട്ടു. റെപ്. ജെറി നഡ്‌ലർ (ന്യൂ യോർക്ക്) ജോ മൊറീല്ലേ (ന്യൂ യോർക്ക്) ആഡം സ്മിത്ത് (വാഷിംഗ്‌ടൺ) മാർക്ക് ടോക്കാനോ (കലിഫോർണിയ) എന്നിവരാണ് രണ്ടു മണിക്കൂർ നേരം ജെഫ്രിസുമായി സംസാരിച്ചത്.

Advertisment

ബൈഡൻ തുടരുന്നതിൽ പാർട്ടിക്കുള്ള ആശങ്കകൾ കേൾക്കാനാണ് ഞായറാഴ്ച ജെഫ്രിസ് ഹൗസ് അംഗങ്ങളെ വിളിച്ചു കൂട്ടിയത്.  

ബൈഡന്റെ വിജയസാധ്യത ഉറപ്പില്ലെന്നു അഞ്ചു ഹൗസ് ഡെമോക്രറ്റുകൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. റെപ്. ജിം ഹിംസ് (കണക്ടിക്കട്),  റെപ്. സോ ലോഫ്ഗ്രെൻ (കലിഫോർണിയ), റെപ്‌. ഡോൺ ബെയർ (വിർജീനിയ),  റെപ്‌. റിക്ക് ലാർസൺ (വാഷിംങ്ടൺ) എന്നിവർ. മുതിർന്ന നേതാക്കൾ കൈയ്യൊഴിഞ്ഞാൽ ബൈഡനു മത്സരം ഏറെ ക്ലേശകരമാവും.

ജുഡീഷ്യറി കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റാണ് നഡ്‌ലർ. ജോ മൊറീല്ലേ അഡ്മിനിസ്ട്രേഷൻ കമ്മിറ്റിയിൽ അംഗമാണ്. സ്മിത്ത് ആംഡ് സർവീസസ് കമ്മിറ്റിയിലും ടോക്കാനോ വെറ്ററൻ അഫെയേഴ്സ് കമ്മിറ്റിയിലും പ്രധാനപ്പെട്ട അംഗങ്ങളാണ്.

ഒരൊറ്റ ഡെമോക്രാറ്റിക്‌ നേതാവ് പോലും പരസ്യമായി ബൈഡനോട് പിന്മാറാൻ പറഞ്ഞിട്ടില്ല. എന്നാൽ പാർട്ടിയിൽ അദ്ദേഹത്തിന്റെ വിജയത്തെ കുറിച്ചുള്ള ആശങ്ക കൂടി വരികയാണെന്നു വ്യക്തമാവുന്നു.

ആശങ്കകൾ അകറ്റാനാണ് ജെഫ്രിസ് യോഗം വിളിച്ചത്. ബൈഡൻ പെൻസിൽവേനിയയിൽ പ്രചാരണത്തിൽ ആയിരുന്നു. പാർട്ടിയെ ഒന്നിപ്പിച്ചു കൊണ്ടുപോകുമെന്ന് അദ്ദേഹം വെള്ളിയാഴ്ച എ ബി സിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്മാറില്ല എന്ന നിലപാടും ആവർത്തിച്ചു.

ഹൗസ് യോഗത്തിൽ കലിഫോർണിയ റെപ്. മാക്സിൻ വാട്ടേഴ്‌സ് പറഞ്ഞു: "ജോ ബൈഡൻ തീരെ വൃദ്ധനായെന്നു പലരും പറയുന്നു. പോയി തുലയാൻ പറ. എനിക്ക് 85 ആയി. ബൈഡനെക്കാൾ വയസനാണ് ഞാൻ." വമ്പിച്ച കരഘോഷം ഏറ്റുവാങ്ങി അദ്ദേഹം.

Advertisment