യുഎസിൽ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നുവീണ് നാല് സൈനികർ മരിച്ചതായി സംശയം

New Update
Hgff

വാഷിങ്ടൻ: വാഷിങ്ടനിലെ തർസ്റ്റൺ കൗണ്ടിക്ക് സമീപം ഒരു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ നാല് സൈനികർ മരിച്ചതായി കരുതുന്നു എന്ന് സൈന്യം അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽപ്പെട്ട സൈനികർക്കുവേണ്ടിയുള്ള തിരച്ചിൽ വെള്ളിയാഴ്ചയും തുടർന്നു.

Advertisment

യുഎസ് ആർമി സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന്റെ കീഴിലുള്ള 160-ാമത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഏവിയേഷൻ റെജിമെന്റിലെ നൈറ്റ് സ്റ്റോക്കേഴ്‌സ്  അംഗങ്ങളാണ് അപകടത്തിൽപ്പെട്ട നാല് സൈനികർ. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച രാത്രി 9 മണിയോടെ ജോയിന്റ് ബേസ് ലൂയിസ്-മക്‌കോർഡിൽ നിന്ന് ഏകദേശം 40 മൈൽ അകലെയുള്ള ഒരു ഗ്രാമപ്രദേശത്താണ് എം എച്ച് -60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ മരിച്ച സൈനികരുടെ വിവരങ്ങൾ സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

യുഎസ് ആർമി സ്‌പെഷൽ ഓപ്പറേഷൻസ് കമാൻഡിന്റെ കമാൻഡിങ് ജനറൽ ലെഫ്റ്റനന്റ് ജനറൽ ജോനാഥൻ ബ്രാഗ വാർത്താക്കുറിപ്പിൽ ദുഃഖം രേഖപ്പെടുത്തി. "ഈ സൈനികരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പമാണ് ഞങ്ങളുടെ ഹൃദയങ്ങൾ. ഇവർ സൈന്യത്തിന്റെയും സ്‌പെഷൽ ഓപ്പറേഷൻസിന്റെയും ഏറ്റവും മികച്ച മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ധീരയോദ്ധാക്കളായിരുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല," അദ്ദേഹം പറഞ്ഞു.

Advertisment