ഫ്രഞ്ച് വൈനിനു 200% തീരുവ അടിച്ചു ട്രംപ് വിരട്ടുന്ന യുഎസിനെ പരിഹസിച്ചു ഫ്രാൻസ്

New Update
V

ഫ്രാൻസ് യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന വൈൻ, ഷാംപെയ്ൻ എന്നിവയ്ക്കു 200% തീരുവ അടിക്കുമെന്നു പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തി.ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ ശക്തമായി എതിർക്കുന്നതാണ് കാരണം.

Advertisment

ഗാസ സമാധാന സമിതിയിൽ ചേരാൻ മാക്രോ വിസമ്മതിച്ചതാണ് കാരണമെന്നു പറയുന്ന ട്രംപ് പക്ഷെ ഗ്രീൻലൻഡ് നിലപാട് വ്യക്തമാക്കി അയച്ച സന്ദേശം ട്രംപ് 'ട്രൂത് സോഷ്യൽ' മീഡിയയിൽ പോസ്റ്റ് ചെയ്തു.

ഇറാൻ, സിറിയ തുടങ്ങിയ വിഷയങ്ങളിൽ യുഎസും ഫ്രാൻസും യോജിപ്പിലാണെന്നു പറയുന്ന മാക്രോ, പക്ഷെ ട്രംപിനു ഗ്രീൻലൻഡിൽ എന്താണ് ആവശ്യമെന്നു ചോദിക്കുന്നു.

വ്യാഴാഴ്ച്ച ദാവോസിൽ ജി7 നേതാക്കളുടെ ഉച്ചകോടിക്കെത്തുന്ന ട്രംപിനെ മാക്രോ വിരുന്നിനു വിളിച്ചിട്ടുണ്ട്.

അതേ സമയം, ട്രംപിൻ്റെ ഗ്രീൻലൻഡ് ദൗർബല്യം ന്യായീകരിക്കാൻ ശ്രമിച്ച യുഎസ് കോമേഴ്സ് സെക്രട്ടറി സ്കോട്ട് ബെനെറ്റിനെ ഫ്രാൻസ് കണക്കിനു കളിയാക്കി. "റഷ്യയിൽ നിന്ന് ആക്രമണം ഉണ്ടായാൽ നമ്മളെല്ലാം ആർക്ടിക്കിൽ പെടും" എന്നു താക്കീതു നൽകിയ ബെനറ്റ് യൂറോപ്പ് ദുർബലമാണെന്നും യുഎസ് ആണ് ഏറ്റവും കരുത്തരെന്നും വീമ്പിളക്കിയത് പരിഹാസ്യമാണെന്നു ഫ്രാൻസ് ചൂണ്ടിക്കാട്ടി.

"ആക്രമണം ഉണ്ടായാൽ അഗ്നി ശമന സേന വരും, അതു കൊണ്ടു വീടങ്ങു കത്തിക്കാം," അവർ ട്വീറ്റ് ചെയ്തു.

Advertisment