/sathyam/media/media_files/2025/11/22/c-2025-11-22-04-24-48.jpg)
ടെക്സസ്: നോർത്ത് ടെക്സസിലെ പൊലീസ് ഡിപ്പാർട്ട്‌മെന്റുകൾ പൊതുജനങ്ങളോട് സൗജന്യ 'സിവിലിയൻ റെസ്‌പോൺസ് ടു ആക്ടീവ് ഷൂട്ടർ ഇവന്റ്സ് ' പരിശീലനത്തിൽ പങ്കെടുക്കാൻ അഭ്യർഥിച്ചു. അവധിക്കാല ഷോപ്പിങ് സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. പൊലീസ് സ്ഥലത്തെത്തുന്നതിന് മുൻപുള്ള നിർണായക നിമിഷങ്ങളിൽ പൗരന്മാരെ പ്രവർത്തിക്കാൻ സജ്ജരാക്കുക എന്നതാണ് ലക്ഷ്യം.
നോർത്ത് ടെക്സസ് ക്രൈം കമ്മിഷൻ ഈ ശനിയാഴ്ച 20 കേന്ദ്രങ്ങളിൽ വച്ച് പരിശീലനം നടത്തും. ഓഫിസർമാർ സ്ഥലത്തെത്താൻ എടുക്കുന്ന ശരാശരി സമയം മൂന്ന് മിനിറ്റാണ്. ഈ സമയം ജീവൻ രക്ഷിക്കാൻ നിർണായകമാണ് എന്ന് അലൻ പൊലീസ് മേധാവി സ്റ്റീവ് ഡൈ പറഞ്ഞു.
2023 മേയ് മാസത്തിൽ അലൻ പ്രീമിയം ഔട്ട്‌ലെറ്റ്‌സിൽ നടന്ന വെടിവയ്പ്പിൽ, മുൻകൂട്ടി നൽകിയ സി ആർ എ എസ് ഇ പരിശീലനം (വാതിലുകൾ പൂട്ടിയിടുക, ആളുകളെ ഒളിപ്പിക്കുക, സുരക്ഷിത സ്ഥാനത്തേക്ക് നയിക്കുക) കാരണം നിരവധി ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമപാലകർ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു എന്ന് ഡാലസ് പൊലീസ് മേധാവി ഡാനിയൽ കോമൗക്സ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us