/sathyam/media/media_files/2025/10/29/ccx-2025-10-29-03-55-08.jpg)
ഓസ്റ്റിൻ: ടെക്സസിലെ പ്രകൃതിസൗന്ദര്യവും ചരിത്രപരമായ പൈതൃകവും എല്ലാവർക്കും സൗജന്യമായി ആസ്വദിക്കാൻ അവസരം. ടെക്സസ് പാർക്സ് ആൻഡ് വൈൽഡ്‌ലൈഫ് വിഭാഗം നവംബർ രണ്ടിന് ടെക്സസ് സ്റ്റേറ്റ് പാർക്സ് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 89 സ്റ്റേറ്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.
ഈ ദിനത്തിൽ, വന്യജീവി നിരീക്ഷണം, നടപ്പ്, സൈക്കിൾ യാത്ര, നീന്തൽ, പാഡിൽബോർഡിങ്, ഫോട്ടോഗ്രഫി തുടങ്ങിയ സാധാരണ ദിവസം-ഉപയോഗ പ്രവർത്തനങ്ങൾ പൂർണ്ണമായും സൗജന്യമായിരിക്കും. എങ്കിലും, ക്യാംപിങ് പോലെയുള്ള പ്രത്യേക പരിപാടികൾ എന്നിവയ്‌ക്ക് സാധാരണ ഫീസ് ബാധകമായിരിക്കും. പാർക്കുകളിലെ പ്രധാന ദിനപരിപാടികളിൽ ബേഡ് വാച്ചിങ് ഹൈക്ക് (ബ്രാസോസ് ബെൻഡ് സ്റ്റേറ്റ് പാർക്ക്), ഫ്രോഗ് പോണ്ട് ഫ്രോളിക് (എഞ്ചന്റേഡ് റോക്ക്), മിഷൻ ഹിസ്റ്ററിലക്ക് ടൂർ (ഗോളിഡ് സ്റ്റേറ്റ് പാർക്ക്), ഡൈനോസർ വാലി ഹൈക്ക്, ഡേ ഓഫ് ദ ഡെഡ് ആഘോഷം (ലക്ക് ബോബ് സാന്ഡലിൻ) തുടങ്ങിയവ ഉൾപ്പെടും.
പാർക്കുകൾ സാധാരണ ദിവസങ്ങളിലേതുപോലെ പ്രവർത്തിക്കുമെങ്കിലും ക്യാപാസിറ്റി പരിധി ഉള്ളതിനാൽ തിരക്ക് ഒഴിവാക്കാൻ സന്ദർശകർ മുൻകൂട്ടി റിസർവേഷൻ ചെയ്യുന്നതിന് അധികൃതർ ശുപാർശ ചെയ്യുന്നു. കൂടാതെ, വെറ്ററൻസ് ഡേ (നവംബർ 11) മുന്നോടിയായി, മുൻ സൈനികർക്കും നിലവിൽ സൈനിക സേവനം നടത്തുന്നവർക്കും ഗോൾഡ് സ്റ്റാർ കുടുംബങ്ങൾക്കും സൗജന്യ പാർക്ലാൻഡ് പാസ്‌പോർട്ട് ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us