Advertisment

അറ്റ്ലാൻ്റയിലെ ഭവനരഹിതർക്ക് സൗജന്യ ഭക്ഷ്യ വിതരണ കിറ്റുകൾ നൽകി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
kjhg

അറ്റ്ലാൻ്റ:നോർത്ത് അമേരിക്കൻ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെഡറേഷൻ്റെ നേതൃത്വത്തിൽ അറ്റ്ലാൻ്റയിലെ നോർക്രോസ് ഗ്വിന്നെറ്റ് കൗണ്ടി, ആൽഫറെറ്റ ഫുൾട്ടൺ കൗണ്ടി, അറ്റ്ലാൻ്റ, മക്കോൺ-ബിബ് കൗണ്ടി എന്നിവിടങ്ങളിലെ രണ്ടായിരത്തോളം വരുന്ന ഭവന രഹിതർക്കാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തത്.

Advertisment

നോർത്ത് അമേരിക്കൻ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെഡറേഷൻ ചെയർമാൻ തോമസ് M ജോർജ്, പ്രസിഡണ്ട് ഷാജി ജോൺ, ബ്രാൻഡ് അംബാസിഡർ ഡോ.കലാ ഷാഹി വൈസ് പ്രസിഡണ്ട് റോബിൻചിതിലപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യവിതരണ കിറ്റുകൾ നൽകിയത്.

ഇസ്മയിൽ ബായ് ഗാഞ്ചി, പോൾ പട്ടേൽ, ബൈജു അലക്സ് , ജിജോ മാത്യു, ഫുഡ് ബാങ്ക് GA,PJ ബോളിഡാരിറ്റി എന്നിവരാണ് ഈ സംരഭം സ്പോൺസർ ചെയ്തത്.താങ്ക്സ് ഗിവിംഗ് ഡേ പ്രമാണിച്ച് നോർത്ത് അമേരിക്കൻ ഇന്ത്യൻ ഫെഡറേഷൻ്റ ഉദ്ഘാടനവും വിരുന്നു സൽക്കാരവും നവംബർ 30 ന് വൈകിട്ട് 6 മണിക്ക് ജോർജിയയിലെ ലോഗൻവില്ല 2944 റോസ് ബഡ് റോഡിലുള്ള  ഡെൽഹി ഇന്ത്യൻ ഇറ്റ്സ് ൽ വച്ച് നടത്തപ്പെടും.



Advertisment