ഡാലസ്സിനെ സംഗീത സാന്ദ്രമാക്കാൻ ഫ്രീഡം മ്യൂസിക് ഫെസ്റ്റ് 2025

New Update
Jnbvg

ഡാളസ് :ഡാലസിലെ മലയാളി സമൂഹത്തിന് ക്രിസ്തീയ സംഗീത വിരുന്നൊരുക്കി വീണ്ടും ലൈഫ് ഫോക്കസ് മീഡിയ. 2025 ജൂലൈ 12 ശനിയാഴ്ച വൈകുന്നേരം 6:00 മുതൽ 8:00 വരെ കരോൾട്ടൺ ഗുഡ് എലിമെന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ, ഡി എഫ് ഡബ്ല്യൂ മേഖലയിലുള്ള കേരള ക്രൈസ്തവ ദേവാലയങ്ങളിലെ മികച്ച ഗായകസംഘങ്ങളുടെ ഹൃദയഹാരിയായ സംഗീതം മുഴുങ്ങുന്നു.

Advertisment

"ഫ്രീഡം ഫ്രം വേറി ആൻഡ് അംക്സിറ്റി " എന്ന കാലിക പ്രാധാന്യമുള്ള വിഷയത്തെപ്പറ്റി ദേശീയ അന്തർദേശീയ വേദികളിൽ ശ്രദ്ധേയനായ പ്രഭാഷകൻ ജോൺ കുരിയൻ കോട്ടയം, ഹൃദയത്തെ സ്പർശിക്കുന്ന ഭാഷയിൽ ആധികാരികമായി സംസാരിക്കുന്നു.

ക്രൈസ്തവ മാധ്യമ രംഗത്തു ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള ലൈഫ് ഫോക്കസ് മീഡിയയും ബിബിസി കാരോൾട്ടണും ചേർന്നാണ് ഈ സംഗീത ആഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്ഷം മെസ്ക്വിറ്റിൽ നടന്ന സ്റ്റീഫൻ ദേവസ്സി ക്രിസ്തീയ സംഗീതനിശ ലൈഫ് ഫോക്കസ് മീഡിയ ഒരുക്കിയ ഒരു അവിസ്മരണീയ അനുഭവമായിരുന്നു .

ഡി എഫ് ഡബ്ല്യൂ മേഖലയിലുള്ള എല്ലാ മലയാളികളെയും ഈ സംഗീത ആഘോഷത്തിന്റെ ഭാഗമാകാൻ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .

Advertisment