പാർട്ണറായ സ്ത്രീയെ വെടിവച്ചു കൊന്നു എന്ന കേസിൽ ഇന്ത്യൻ അമേരിക്കനെ ഫ്രിമോണ്ട് പോലീസ് അറസ്റ്റ് ചെയ്തു

New Update
gfgfcgcfgfcgtfg

കാലിഫോർണിയയിലെ ഫ്രിമോണ്ടിൽ ജൂലൈ 20നു പാർട്ണറായ സ്ത്രീയെ വെടിവച്ചു കൊന്നു എന്ന കേസിൽ ഹേയ്‌വാർഡ് നിവാസിയായ ഇന്ത്യൻ അമേരിക്കൻ കൃഷൻ ശർമയെ (38) അറസ്റ്റ് ചെയ്തു.

Advertisment

കൊല്ലപ്പെട്ട സ്ത്രീയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.കൊല നടന്നു രണ്ടു ദിവസം കഴിഞ്ഞു ശർമയെ അറസ്റ്റ് ചെയ്യാൻ ചെറിയൊരു കാർ ചെയ്‌സ് വേണ്ടി വന്നുവെന്നു പോലീസ് അറിയിപ്പിൽ പറയുന്നു. കൊലപാതക കുറ്റം സംശയിച്ചാണ് അയാളെ കസ്റ്റഡിയിൽ വച്ചിട്ടുള്ളത്. 

തോക്കു കൈവശം വച്ചു എന്ന കുറ്റവും ഉണ്ട്.അതിന്റെ പേരിലുള്ള ക്രിമിനൽ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് കൊല നടന്നത്. 

Advertisment