/sathyam/media/media_files/2025/09/25/v-nbzn-2025-09-25-05-28-48.jpg)
യുഎൻ സമ്മേളനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോമിന്റെ വാഹനവ്യൂഹം ന്യൂ യോർക്കിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മോട്ടർക്കേഡ് കടന്നു പോകാൻ വേണ്ടി തടഞ്ഞിട്ടു.
തിങ്കളാഴ്ച്ച രാത്രി എടുത്ത വിഡിയോയിൽ ഒരു പോലീസ് ഓഫിസർ മക്രോമിനോട് ഖേദം പ്രകടിപ്പിക്കുന്നത് കാണാം. "ക്ഷമിക്കുക മിസ്റ്റർ പ്രസിഡന്റ്, എല്ലാം ഇപ്പോൾ തടഞ്ഞിടുകയാണ്."
ഒരു ബാരിക്കേഡിനടുത്തു നിന്ന് മക്രോം ട്രംപിനെ ഫോൺ വിളിക്കുന്നത് കാണാം. "ഹൗ ആർ യൂ? താങ്കൾക്ക് കടന്നു പോകാൻ വേണ്ടി എല്ലാ വഴിയും അടച്ചതിനാൽ ഞാനിപ്പോൾ തെരുവിൽ നിൽക്കയാണ്." പിന്നീട് പൊട്ടിച്ചിരിച്ചു കൊണ്ട് അദ്ദേഹം നടക്കുന്നു. പലരും ഫോട്ടോ എടുക്കുമ്പോൾ മക്രോം സഹകരിക്കുന്നു. ഒരാൾ അടുത്തുചെന്നു നെറ്റിയിൽ ഉമ്മ വയ്ക്കുന്നുമുണ്ട്.
ഫ്രാൻസ് പലസ്തീനെ അംഗീകരിച്ചതായി യുഎന്നിൽ മക്രോം പ്രഖ്യാപിച്ചു. ഗാസയിലെ യുദ്ധം നിർത്താൻ ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തു.