ഫിലാഡല്‍ഫിയ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഫിലാഡല്‍ഫിയ 2025 -ലെ കമ്മിറ്റി യോഗം പെബ്രുവരി 16-ാം തീയതി വൈകുന്നേരം 3.30-ന് പമ്പാ ഓഫീസില്‍ വച്ച് പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാന്റെ അദ്ധ്യക്ഷതയില്‍ നടന്നു. മൗന പ്രസിഡന്റ് 2025-ലെ പരിപാടികള്‍ വിശദീകരിച്ചു.സെക്രട്ടറി ജോര്‍ജ് ജോസഫ് റിപ്പോര്‍ട്ട് വായിച്ചത് പാസാക്കി. ട്രഷറര്‍ തോമസ് പോള്‍ 2024-ലെ കണക്ക് അവതരിപ്പിച്ചു.
ജൂണ്‍ ഏഴാം തീയതി ശനിയാഴ്ച ഒരു ദിവസത്തെ ട്രിപ്പ് പ്ലാന്‍ ചെയ്തു. ഡോ. ഈപ്പന്‍ ഡാനിയേല്‍ ആണ് കോ- ഓര്‍ഡിനേറ്റര്‍. ട്രിപ്പില്‍ സംബന്ധിക്കുവാന്‍ താത്പര്യമുള്ളവര്‍ കമ്മിറ്റി മെമ്പേഴ്‌സിനെ സമീപിക്കാവുന്നതാണ്.
അടുത്ത കമ്മിറ്റിയില്‍ 2025-ലെ പരിപാടികള്‍ക്ക് പൂര്‍ണ്ണരൂപം നല്‍കുന്നതാണ്. ലഘു ഭക്ഷണത്തിനും നന്ദി പ്രകാശനത്തോടുംകൂടി മീറ്റിംഗ് ഭംഗിയായി പര്യവസാനിച്ചു.