/sathyam/media/media_files/wUDPqyVcS0H3xHg1ATsd.jpg)
ന്യു യോർക്ക്: എല്ലാവരെയും കരയിച്ചു വേർപിരിഞ്ഞു പോയ ഇന്ത്യൻ സഹോദരിമാരായ റൂത്ത് ഇവാഞ്ചലിൻ ഗാലി (4 വയസ്സും 11 മാസവും) സെലാ ഗ്രേസ് ഗാലി (2 വയസ്സും 11 മാസവും) എന്നിവരുടെ സംസ്കാരം സെപ്റ്റംബർ 13 ശനിയാഴ്ച നടത്തും. ഇന്ന് വൈകിട്ട് 4 മുതൽ 8 വരെ പൊതുദര്ശനം അവരുടെ കുടുംബം അംഗങ്ങളായ ക്രൈസ്റ്റ് ഫോർ ലൈഫ് ചർച്ചിൽ. (610 Carmans Road, Farmingdale, ന്യൂ യോർക്ക്-11735)
സുധ പരിമള ഗാലി, ഡേവിഡ് എന്നിവരുടെ മക്കളാണ്. മാതാപിതാക്കളെ ശുശ്രുഷിക്കാൻ പോയ ഡേവിഡിന് വിസ പ്രശ്നം മൂലം മടക്കയാത്ര വൈകുകയായിരുന്നു. കുട്ടികളുടെ ദുരന്തത്തെത്തുടർന്ന് അടിയന്തരമായി വിസ അനുവദിച്ചു.
അമ്മ ഉറങ്ങുമ്പോൾ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തു കടന്ന പിഞ്ചുകുഞ്ഞുങ്ങൾ സമീപത്തെ കുളത്തിൽ സെപ്മ്ബർ 7 ശനിയാഴ്ച്ച മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹോൾട്ട്‌സ്‌വില്ലിലെ ഫെയർഫീൽഡ് ടൗൺഹൗസിന് പിന്നിൽ ഉച്ചകഴിഞ്ഞ് 3:15 ഓടെയാണ് ദുരന്തം അരങ്ങേറിയതെന്ന് സഫോക്ക് കൗണ്ടി പോലീസ് പറഞ്ഞു.
കുട്ടികളെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതിയിൽ തിരച്ചിലിലാണ് രണ്ടും നാലും വയസ്സുള്ള സഹോദരിമാരെ വെള്ളത്തിൽ കണ്ടെത്തിയത്.ജീവൻ രക്ഷാപ്രവർത്തനങ്ങൾ നടത്തി കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരിച്ചതായി അധികൃതർ അറിയിച്ചു.
സഫോക്ക് കൗണ്ടിയിലെ ഡിറ്റക്ടീവുകൾ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നു. കൂടുതൽ വിവരങ്ങൾ അധികൃതർ നൽകിയിട്ടില്ല.മൻഹാട്ടനിൽ നിന്ന് ഏകദേശം 50 മൈൽ (80 കിലോമീറ്റർ) കിഴക്കാണ് ഹോൾട്ട്‌സ്‌വിൽ . ചർച്ചിന്റെ നേതൃത്വത്തിൽ നടത്തിയ ഫണ്ട് സമാഹരണത്തിൽ 135000 ൽ പരം ലഭിച്ചു