ഒട്ടാവ: രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ഇറാനെ പൂര്‍ണമായും തള്ളി, ഇസ്രയേലിനെ പിന്തുണച്ച് ജി7 ഉച്ചകോടി. മധ്യ പൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാനാണെന്നും ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ജി7 രാജ്യങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു.
മധ്യപൂര്‍വേഷ്യയിലെ അസ്ഥിരതയുടെയും ഭീകരതയുടെയും പ്രധാന ഉറവിടം ഇറാന്‍ ആണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാനുള്ള അവകാശമില്ല. എത്രയും വേഗം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ തയാറാകണം എന്ന് ജി~7 പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
അതേസമയം, ഇറാന്‍~ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഇറാനു പിന്തുണ പ്രഖ്യാപിച്ച് 20 അറബ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയും പുറത്തുവന്നു. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 20 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ അറബ്~ഇസ്ളാമിക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു.
തുര്‍ക്കി, ജോര്‍ദാന്‍, പാക്കിസ്ഥാന്‍, ബഹ്റൈന്‍, അള്‍ജീരിയ, സുഡാന്‍, സൊമാലിയ, ഇറാഖ്, ലിബിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളും കൂട്ടായ്മയിലുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതില്‍ കൂട്ടായ്മ ആശങ്ക രേഖപ്പെടുത്തി.