ട്രംപിനെ 2016ൽ റഷ്യ സഹായിച്ചെന്ന് ഒബാമ വ്യാജ ഇന്റൽ നിർമിച്ചതായി ഗാബർഡ്; പ്രോസിക്യൂഷനു നീക്കം

New Update
Bbxbxnd

പ്രസിഡന്റ് ഡോണൾഡ് ട്രംപ് 2016 തിരഞ്ഞെടുപ്പ് ജയിച്ചതിനു പിന്നിൽ റഷ്യയുടെ കൈ ഉണ്ടായിരുന്നു എന്ന ആരോപണം ഉയർത്തിയതിനു ഒബാമ ഭരണകൂടത്തെ വിചാരണ ചെയ്യണമെന്നു ഡയറക്റ്റർ ഓഫ് നാഷനൽ ഇന്റലിജൻസ് തുൾസി ഗാബർഡ് ആവശ്യപ്പെട്ടു. രാഷ്‌ടീയ നിറം കലർത്തിയ ഇന്റലിജൻസ് നിർമിച്ചു നടത്തിയ രാജ്യവിരുദ്ധ ഗൂഢാലോചന ആയിരുന്നു അതെന്നു അവർ ആരോപിച്ചു. 

Advertisment

പ്രസിഡന്റ് ബരാക്ക് ഒബാമയും അദ്ദേഹത്തിന്റെ ഇന്റൽ മേധാവി ആയിരുന്ന ജെയിംസ് ക്ലാപ്പർ, സി ഐ എ ഡയറക്റ്റർ ആയിരുന്ന ജോൺ ബ്രണ്ണൻ, എഫ്‌ബിഐ മേധാവി ജെയിംസ് കോമി എന്നിവരും ആ ഗൂഢാലോചനയിൽ പങ്കാളികൾ ആയിരുന്നുവെന്നു ഗാബർഡ് ആരോപിച്ചു.

"പ്രസിഡന്റ് ട്രംപിനെതിരെ വർഷങ്ങൾ നീളുന്ന പ്രതികൂല വികാരമുണ്ടാക്കാൻ നടത്തിയ ഗൂഢാലോചന ആയിരുന്നു അത്."

ഇറാന് ആണവ പദ്ധതിയില്ലെന്നു പറഞ്ഞതിന്റെ പേരിൽ ട്രംപിനെ രോഷം കൊള്ളിച്ച ഗാബർഡ് ഈ വാദങ്ങൾ സ്ഥാപിക്കാൻ 114 പേജുള്ള രേഖകൾ തെളിവായി പുറത്തു വിട്ടു. റഷ്യ 2016 തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നില്ല എന്നു സ്ഥാപിക്കുന്ന ഇന്റൽ റിപ്പോർട്ടുകളാണ് അവ. എന്നാൽ ഈ വിലയിരുത്തലുകൾ ഒബാമ ഭരണകൂടം പെട്ടെന്നു പിൻവലിച്ചിരുന്നു എന്നാണ് ഗാബർഡ് പറയുന്നത്.

റഷ്യ ഇടപെട്ടു എന്ന ഇന്റൽ ഉണ്ടാക്കാൻ 2016 ഡിസംബർ 9നു ഒബാമ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം ഉണ്ടായെന്നും അവർ പറയുന്നു.

ഒബാമയുടെ സഹായികൾ വ്യാജ അവകാശവാദങ്ങൾ മാധ്യമങ്ങൾക്കു ചോർത്തിക്കൊടുത്തു. വാഷിംഗ്‌ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ അത് ഏറ്റെടുത്തു.

ബന്ധപ്പെട്ട എല്ലാ രേഖകളും ക്രിമിനൽ നടപടികൾക്കായി ജസ്റ്റിസ് ഡിപ്പാർട്മെന്റിന് അയച്ചിട്ടുണ്ടെന്നും ഗാബർഡ് പറഞ്ഞു.

Advertisment