New Update
/sathyam/media/media_files/2025/07/25/vgvcf-2025-07-25-04-36-18.jpg)
ഒബാമ ഭരണകൂടം ഇന്റലിജൻസ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി ദുരുപയോഗം ചെയ്തെന്നതിനു നിഷേധിക്കാൻ കഴിയാത്ത തെളിവുണ്ടെന്നു ഡയറക്റ്റർ ഓഫ് നാഷനൽ ഇന്റലിജൻസ് തുൾസി ഗാബർഡ് ബുധനാഴ്ച്ച പറഞ്ഞു. ഒബാമ ആരോപണങ്ങൾ ശക്തമായി നിഷേധിച്ച ശേഷം പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റുമൊത്തു വൈറ്റ് ഹൗസിൽ നടത്തിയ പത്ര സമ്മേളനത്തിൽ അവർ പറഞ്ഞു:
"വ്യാജമാണെന്നു ബോധ്യമുള്ള ഇന്റലിജൻസ് നിർമിക്കാൻ ഒബാമയും നാഷനൽ സെക്യൂരിറ്റി ടീമും ശ്രമിച്ചെന്ന് നിഷേധിക്കാൻ കഴിയാത്ത തെളിവുണ്ട്.
"കൃത്രിമമായ കാര്യങ്ങളാണ് സത്യമെന്ന ഭാവത്തിൽ അമേരിക്കൻ ജനതയ്ക്കു വിൽക്കാൻ അവർ ശ്രമിച്ചതെന്ന് വ്യക്തമാണ്. പ്രസിഡന്റ് ട്രംപ് അധികാരം ഏൽക്കുന്നതിനു മുൻപ് അദ്ദേഹത്തെ വ്യാജനാക്കാൻ അവർ കരുതിക്കൂട്ടി ശ്രമം നടത്തുകയായിരുന്നു.
"അമേരിക്കൻ ജനതയുടെ വിധി തട്ടിയെടുക്കാനാണ് അവർ ശ്രമിച്ചത്." രേഖകൾ ജസ്റ്റിസ് ഡിപ്പാർട്മെന്റിനും എഫ് ബി ഐക്കും അവ അയച്ചിട്ടുണ്ട്.
"ഞങ്ങൾ കണ്ടെത്തിയ തെളിവുകൾ പ്രസിഡന്റ് ഒബാമയുടെ നേരെ വിരൽ ചൂണ്ടുന്നതാണ്. അവർ വ്യാജ ഇന്റലിജൻസ് നിർമിച്ചു. അത് സ്ഥാപിക്കുന്ന നിരവധി തെളിവുകൾ ലഭ്യവുമാണ്."
2016 തിരഞ്ഞെടുപ്പിൽ ട്രംപിനെ റഷ്യ സഹായിച്ചെന്നു വ്യാജ ഇന്റലിജൻസ് ഒബാമ പറഞ്ഞു പരാതിയെന്നാണ് ഗാബർഡ് ആവർത്തിക്കുന്നത്. എപ്‌സ്റ്റീൻ ഫയലുകൾ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ട്രംപ് നേരിടുന്നതു കൊണ്ട് അവയിൽ നിന്നു ശ്രദ്ധ തിരിക്കാനാണു ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ഒബാമ പ്രതികരിച്ചത്.