യുഎസിൽ ഗ്യാസ് വില 4 വർഷത്തിന് ശേഷം വീണ്ടും 3 ഡോളറിന് താഴെ

New Update
Nhhh

ന്യൂയോർക്ക്: അമേരിക്കയിൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്യാസ് വില ദേശീയ ശരാശരി 3 ഡോളറിന് താഴെ എത്തി. ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് ഈ ഗണ്യമായ കുറവിന് കാരണമായതെന്ന് എഎഎ യുടെ പുതിയ വില വിശകലനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Advertisment

കഴിഞ്ഞ ആഴ്ച ഗ്യാസ് വിലയുടെ ദേശീയ ശരാശരി 3.05 ഡോളർ ആയി കുറഞ്ഞു. ക്രൂഡ് ഓയിൽ വിലയുടെ കുത്തനെയുള്ള ഇടിവ്, ഗ്യാസ് ഡിമാൻഡിലുണ്ടായ കുറവ്, വില കുറഞ്ഞ ശീതകാല ഗ്യാസിന്റെ ( വിന്റർ - ബ്ലൻഡ് ഗാസോളിനെ) ഉപയോഗം എന്നിവയാണ് വില കുറയാൻ കാരണമായ പ്രധാന ഘടകങ്ങൾ.

2021 മേയ് മാസത്തിലാണ് ഗ്യാസ് വിലയുടെ ദേശീയ ശരാശരി അവസാനമായി 3 ഡോളറിലെത്തിയത്. അതിനുശേഷം ഇപ്പോഴാണ് വീണ്ടും ഈ നിലയിലേക്ക് എത്തുന്നത്. ഈ വിലയിടിവ് വിപണിയുടെ അടിസ്ഥാന ഘടകങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്നു.

Advertisment