/sathyam/media/media_files/2025/10/16/vvv-2025-10-16-04-31-39.jpg)
ജേഴ്സി സിറ്റിയിലെ എസ് എം വി എസ് ശ്രീ സ്വാമിനാരായൺ മന്ദിർ ആക്രമിച്ചവർ അതിന്റെ ചുവരുകളിൽ 'ഗാസ' എന്നും 'പലസ്തീൻ' എന്നും എഴുതി വച്ചു. യുഎസിൽ ഹിന്ദു ക്ഷേത്രത്തിനു നേരെ ഉണ്ടാകുന്ന ഏറ്റവും ഒടുവിലത്തെ ആക്രമണമാണിത്.
ആക്രമണത്തെ അപലപിച്ച കൊയലീഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു. "മറ്റൊരു ഹിന്ദു ക്ഷേത്രത്തെ മലിനമാക്കാൻ ഗാസ, പലസ്തീൻ ചുവരെഴുത്തുകൾ. ഇക്കുറി ന്യൂ ജേഴ്സിയിലെ ജേഴ്സി സിറ്റിയിൽ," അവർ എക്സിൽ കുറിച്ചു.
"ഞങ്ങൾ ഈ അതിക്രമത്തെ ശക്തമായി അപലപിക്കയും അടിയന്തരമായി അന്വേഷണം നടത്തണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയ സന്ദേശങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഹിന്ദു ക്ഷേത്രങ്ങൾ എന്തു കൊണ്ടാണ് ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടി വരുന്നത്?"
2022ൽ ന്യൂ ജേഴ്സി എഡിസണിലെ ശ്രീ ഉമിയ ധാം ക്ഷേത്രത്തിന്റെറെ ചുവരിൽ ആരോ 'പലസ്തീനെ മോചിപ്പിക്കുക' എന്ന് എഴുതി വച്ചിരുന്നു.ജേഴ്സി സിറ്റി അധികൃതർ അക്രമത്തെ കുറിച്ചു പരാമർശിച്ചിട്ടില്ല. അറസ്റ്റും ഉണ്ടായിട്ടില്ല.
കാലിഫോർണിയ, ന്യൂ യോർക്ക്, ഇന്ത്യാന എന്നിവിടങ്ങളിൽ അടുത്ത കാലത്തു ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
ലോംഗ് ഐലൻഡിലെ മെൽവില്ലിൽ ഉണ്ടായ സമാനമായ അക്രമത്തെ ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസലേറ്റ് അപലപിച്ചിരുന്നു.