പാസ്പോർട്ടിൽ ലിംഗം രേഖപ്പെടുത്തൽ: ട്രംപിന്റെ നയത്തിനു സുപ്രീം കോടതി അംഗീകാരം

New Update
G

പാസ്പോർട്ടിനു അപേക്ഷിക്കുന്നവർ ബെർത്ത് സർട്ടിഫിക്കറ്റിൽ പറയുന്ന പോലെ തന്നെ അവരുടെ ലിംഗം രേഖപ്പെടുത്തണമെന്ന് നിഷ്കർഷിക്കാൻ ട്രംപ് ഭരണകൂടത്തിനു യുഎസ് സുപ്രീം കോടതി അനുമതി നൽകി.

Advertisment

അപേക്ഷകനു സ്വന്തം ഇഷ്ം പോലെ ലിംഗം രേഖപ്പെടുത്താം എന്നു വ്യവസ്ഥ ചെയ്‌തു ട്രംപിന്റെ നീക്കം തടഞ്ഞ കീഴ്കോടതി ഉത്തരവ് സുപ്രീം കോടതി തള്ളി. ആണോ പെണ്ണോ എന്നു മാത്രമേ രേഖപ്പെടുത്താവൂ എന്നാണ് ട്രംപിന്റെ നയം. ഭിന്ന ലിംഗക്കാർക്കും അത് ബാധകമാണ്.

ആഷ്ടൺ ഓർ എന്ന ഭിന്ന ലിംഗക്കാരൻ പെണ്ണെന്നു സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ടുമായി യാത്ര ചെയ്യുമ്പോൾ വിമാനത്താവളത്തിൽ തടഞ്ഞു വച്ചതിനെ തുടർന്നു കോടതിയെ സമീപിക്കയായിരുന്നു. ഭരണഘടന അനുവദിച്ച തുല്യത ലംഘിക്കപ്പെടുന്നുവെന്നു അദ്ദേഹം വാദിച്ചു.

സുപ്രീം കോടതി ആ വാദം തള്ളി. തുല്യതയെ നിരാകരിക്കുന്ന മറ്റൊരു നിർഭാഗ്യകരമായ വിധിന്യായമാണിതെന്നു ഭിന്നാഭിപ്രായത്തിൽ ജസ്റ്റിസ് കേതൻജി ബ്രൗൺ ജാക്‌സൺ ചൂണ്ടിക്കാട്ടി. "അടിസ്ഥാന തത്വങ്ങൾ തിരഞ്ഞെടുത്തു ലംഘിക്കുമ്പോൾ കണ്ടില്ലെന്നു ഭാവിക്കാൻ കഴിയില്ല."

എല്ലാ മനുഷ്യർക്കും അവരവരായിരിക്കാനുളള സ്വാതന്ത്ര്യം നിഷേധിക്കുന്ന വിധിയാണിതെന്നു അമേരിക്കൻ സിവിൽ ലിബർറ്റീസ് യൂണിയൻ പറഞ്ഞു.

Advertisment