ഹൂസ്റ്റൺ ഗലീന പാർക്കിൽ കടുത്ത ചൂടിൽ കാറിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടി മരിച്ചു; അമ്മ കസ്റ്റഡിയിൽ

New Update
Gfhvvbb

 ഹൂസ്റ്റൺ : ഗലീന പാർക്കിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കാറിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ 9വയസുള്ള പെൺകുട്ടി മരിച്ചുവെന്ന് ഗലീന പാർക്ക് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയെ കാറിലിരുത്തി രാവിലെ 6 മണിയോടെ അമ്മ ജോലിക്ക് പോകുകയായിരുന്നു. കടുത്ത ചൂടിൽ കാറിലിരുന്ന കുട്ടി അമ്മ തിരിച്ചെത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രദേശത്ത് താപനില 97 ഡിഗ്രി എത്തിയിരുന്നു .

Advertisment

ഗലീന പാർക്ക് പ്രദേശത്തെ 1201 മയോ ഷെൽ റോഡിൽ ഉച്ചകഴിഞ്ഞ് 2:25 ഓടെ 9 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്തിയതായി പോലീസ് വകുപ്പ് വക്താവ് പറഞ്ഞു. ഒരു വ്യാവസായിക സമുച്ചയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് വാഹനത്തിൽ കുട്ടിയെ ശ്രദ്ധിക്കാതെ ഉപേക്ഷിച്ചതായും .ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗൊൺസാലസിന്റെ എക്സ് പോസ്റ്റിൽ പറയുന്നു.

 

കുട്ടിയെ ലിൻഡൺ ബി. ജോൺസൺ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരിച്ചതായി പ്രഖ്യാപിച്ചു.

 

കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി അമ്മയെ കസ്റ്റഡിയിലെടുത്തു. 

ഹാരിസ് കൗണ്ടി ഷെരീഫ് വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Advertisment