ദൈവം നമ്മെ നിയോഗിച്ചിരിക്കുന്നത് വഴിതെറ്റിയവരെ തിരിച്ചുകൊണ്ടുവരുന്നതിന്: പാസ്റ്റർ ബാബു ചെറിയാൻ

New Update
G

ഡാലസ്: വഴിതെറ്റിയവരെ തിരികെ കൊണ്ടുവരുന്നതിനും അവരെ സംരക്ഷിക്കുന്നതിനും ദൈവം നമ്മെ നിയോഗിക്കുന്നു എന്ന് പാസ്റ്റർ ബാബു ചെറിയാൻ പറഞ്ഞു. സണ്ണിവേൽ അഗാപ്പെ ചർച്ചിൽ സംഘടിപ്പിച്ച പ്രത്യേക സുവിശേഷ യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യോഹന്നാന്റെ സുവിശേഷം 21-ാം അധ്യായത്തെ ആസ്പദമാക്കിയാണ് പാസ്റ്റർ ബാബു ചെറിയാൻ വചന ശുശ്രൂഷ നിർവഹിച്ചത്.

Advertisment

വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഗാന ശുശ്രൂഷയോടെ ആരംഭിച്ച കൺവൻഷനിൽ ഡോ. ഷാജി കെ. ഡാനിയേൽ സ്വാഗതം ആശംസിച്ചു. പാസ്റ്റർ സി.വി. അബ്രഹാം മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ആഷിർ മാത്യുവിന്റെ സ്തോത്ര പ്രാർഥനയ്ക്ക് ശേഷമാണ് പാസ്റ്റർ ബാബു ചെറിയാൻ വചന ശുശ്രൂഷ നിർവഹിച്ചത്.

പാസ്റ്റർ ജെഫ്‌റി പ്രസംഗം ഇംഗ്ലിഷിലേക്ക് ഭാഷാന്തരം ചെയ്തു. ഡോ. ഷാജി കെ. ഡാനിയേലിന്റെ സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം പ്രാരംഭ ദിന യോഗം സമാപിച്ചു.

Advertisment