കാനഡയിൽ വാഹനാപകടത്തിൽ മരിച്ച ഇന്ത്യൻ യുവാവ് സന്തോഷ് കുമാർ പത്രയ്ക്കായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു

New Update
V

മിസ്സിസാഗ: മിസ്സിസാഗയിൽ വാഹനാപകടത്തിൽ മരണപ്പെട്ട സന്തോഷ് കുമാർ പത്രയ്ക്കായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു.

Advertisment

ശവസംസ്കാരചെലവുകൾക്കും, കുടുംബത്തിന്റെ ദൈനംദിന ജീവിതച്ചെലവുകൾക്കുമായാണ് ധനസമാഹരണം സംഘടിപ്പിക്കുന്നത്. മകൻ ആകാൻഷ പത്രയുടെ നേതൃത്വത്തിലാണ് ധനസമാഹരണം.

നവംബർ 14 ന് എഗ്ലിന്റൺ അവന്യൂ വെസ്റ്റിനും ഫാളിങ്ബ്രൂക്ക് ഡ്രൈവിനും സമീപമാണ് അപകടം നടന്നത്. സ്ട്രീറ്റിലൂടെ നടക്കുകയായിരുന്ന സന്തോഷ് കുമാർ പത്രയെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.കാർ നിർത്താതെ പോയതായി പീൽ റീജിനൽ പൊലീസ് അറിയിച്ചു.

Advertisment