Advertisment

ഗൂഗിൾ 'മോശപ്പെട്ട' റിപ്പോർട്ടുകൾ മാത്രം പുറത്തു വിടുന്നു, അവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ട്രംപ്

New Update
bvhbjknho

ഗൂഗിൾ തന്നെക്കുറിച്ചു മോശപ്പെട്ട റിപ്പോർട്ടുകൾ മാത്രം തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കുന്നു എന്നാരോപിച്ചു ഡൊണാൾഡ് ട്രംപ്. കമല ഹാരിസിനെ കുറിച്ചാവട്ടെ അവർ നല്ല വിവരങ്ങൾ മാത്രം പുറത്തു വിടുന്നു.

Advertisment

താൻ പ്രസിഡന്റായാൽ നിയമവിരുദ്ധ നടപടിയുടെ പേരിൽ ഗൂഗിളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ജസ്റ്റിസ് ഡിപ്പാർട്മെന്റിനോട് ആവശ്യപ്പെടും.ഗൂഗിൾ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കയാണെന്നു ട്രംപ് ആരോപിച്ചു. എന്നാൽ
അവർക്കെതിരെ ക്രിമിനൽ നടപടി എടുക്കാൻ കഴിയുന്ന വകുപ്പ് ഏതെന്നു അദ്ദേഹം വിശദീകരിച്ചില്ല.

ഗൂഗിൾ ഹാരിസിനു മുൻഗണന നല്കുന്നുവെന്നു കൺസർവേറ്റിവ് ഗ്രൂപ്പായ മീഡിയ റിസർച് സെന്റർ പറഞ്ഞിരുന്നു. അവർ പഠനം നടത്തിയെന്നാണ് അവകാശപ്പെടുന്നത്.ഒരു സ്ഥാനാർഥിക്കും മുൻഗണന നൽകിയിട്ടില്ലെന്നു ഗൂഗിൾ പറഞ്ഞു. ഏതാനും ആഴ്ചകൾക്കു മുൻപ് ഒരൊറ്റ വാക്കു വച്ചു നടത്തിയ സെര്ച്ചിന്റെ അടിസ്ഥാനത്തിലാണ് അവർ ആരോപണം ഉന്നയിച്ചത്.

ഫെഡറൽ ഗവൺമെന്റിന്റെ അധികാരം കൈയ്യാളി ശത്രുത ഉള്ളവരെയെല്ലാം പീഡിപ്പിക്കാനുള്ള ട്രംപിന്റെ ആഗ്രഹം അദ്ദേഹത്തിന്റെ ഏകാധിപത്യ സ്വഭാവമാണ് കാട്ടുന്നത്. പ്രസിഡന്റ് ബൈഡൻ, കമല ഹാരിസ്, നാൻസി പെലോസി തുടങ്ങിയവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് അദ്ദേഹം മുൻപും പറഞ്ഞിട്ടുണ്ട്.

Advertisment