വെള്ളപ്പൊക്കം പ്രവചിക്കാന്‍ ഗൂഗിളിന്റെ എഐ മോഡല്‍

New Update
nbb vcvcghj

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലിന് ഏഴു ദിവസം മുന്‍കൂറായി വെള്ളപ്പൊക്കം പ്രവചിക്കാന്‍ സാധിക്കുമെന്ന് അവകാശവാദം.

Advertisment

കൂടാതെ പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നാശനഷ്ടങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രളയങ്ങള്‍ കാരണം ഉണ്ടാകുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം 2000 മുതല്‍ വെള്ളപ്പൊക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. ലോക ജനസംഖ്യയുടെ 19 ശതമാനത്തെ, അതായത് ഏകദേശം 1.5 ബില്യണ്‍ ആളുകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിക്കുന്നുണ്ട്.

ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ എഐ മോഡല്‍ പ്രസക്തമാകുന്നത്. പ്രവചനം നടത്താന്‍ പൊതുവായി ലഭ്യമായ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന രണ്ട് എ.ഐ മോഡലുകള്‍ തങ്ങള്‍ സംയോജിപ്പിക്കുന്നുവെന്നാണ് ഗൂഗിള്‍ പറയുന്നത്.

ഹൈഡ്രോളജിക് മോഡല്‍ ഉപയോഗിച്ച് ഒരു നദിയില്‍ ഒഴുകുന്ന വെള്ളത്തിന്റെ അളവ് പ്രവചിക്കുന്നു, കൂടാതെ ഫ്ളഡ് മോഡല്‍ ഉപയോഗിച്ച് ഇത് ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കുമെന്നും ജലനിരപ്പ് എത്ര ഉയരത്തിലായിരിക്കുമെന്നും പ്രവചിക്കുന്നു.

Google's AI model