കാലിഫോർണിയയിൽ വിവാദമായ എ ഐ സുരക്ഷാ ബിൽ ഗവർണർ ഗവിൻ ന്യൂസം വീറ്റോ ചെയ്തു. സ്റേറ് സെനറ്റർ സ്കോട്ട് വെയ്‌നർ കൊണ്ടു വന്ന ബിൽ നമ്പർ 1047ൽ പ്രധാന വ്യവസ്ഥ എല്ലാ എ ഐ മോഡലുകളും വിപണിയിൽ എത്തും മുൻപേ സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കണം എന്നായിരുന്നു.
എ ഐ വ്യവസായത്തെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നു ന്യൂസം സെനറ്റർമാർക്കുളള കത്തിൽ പറഞ്ഞു. എന്നാൽ അത് ഉത്തരവാദിത്തത്തോടെ ചെയ്യണം. ഈ ബില്ലിൽ എ ഐ ഉയർത്തുന്ന ഭീഷണികളെ കുറിച്ചു പെരുപ്പിച്ചു പറയുന്നുണ്ട്. ജനങ്ങളുടെ ഗുണത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ അങ്ങിനെ തടയാൻ ശ്രമിക്കുന്നത് ശരിയല്ല.
ഓഗസ്റ്റിൽ പാസാക്കിയ ബില്ലിന് സുരക്ഷാ ആശങ്കകൾ ഉള്ള വിഭാഗങ്ങൾ പിന്തുണ നൽകി. എന്നാൽ എ ഐ കമ്പനികളും കോൺഗ്രസിലെ പല അംഗങ്ങളും എതിർപ്പുയർത്തി.