/sathyam/media/media_files/2025/10/15/ffc-2025-10-15-04-48-50.jpg)
യുഎസ് സർക്കാർ പ്രഖ്യാപിച്ച ഷട്ട്ഡൗൺ 12-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, കൂടുതൽ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ആയിരക്കണക്കിന് സർക്കാർ ജീവനക്കാർക്ക് വേതനമില്ലാതെ വീട്ടിലിരിക്കേണ്ടിവരും. കിടപ്പുരോഗികൾക്കും പട്ടിണി അനുഭവിക്കുന്നവർക്കുമുള്ള ഭക്ഷ്യസഹായം തുടങ്ങിയ സേവനങ്ങൾ നിലനിർത്താൻ ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, ഫണ്ടുകളുടെ അഭാവത്തിൽ സ്മിത്സോണിയൻ മ്യൂസിയങ്ങളും നാഷനൽ സൂവും അടക്കമുള്ള സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാൻ ട്രംപ് ഭരണകൂടം ശ്രമിക്കുകയാണെന്നും, ഇത് നിയമവിരുദ്ധമാണെന്നും ഡെമോക്രാറ്റിക് പാർട്ടിയും തൊഴിലാളി യൂണിയനുകളും ആരോപിച്ചു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദി ട്രംപ് ഭരണകൂടമാണെന്ന് പ്രോഗ്രസീവ് നേതാക്കളും വ്യക്തമാക്കി.