/sathyam/media/media_files/2025/10/02/cvc-2025-10-02-04-41-51.jpg)
ഡബ്ലിന്‍ : കുടിയേറ്റത്തോടുള്ള തന്റെ സമീപനത്തോടുള്ള വിമര്‍ശനങ്ങളെ തള്ളി ജസ്റ്റിസ് മന്ത്രി.വലതുപക്ഷ ഡോഗ് വിസില്‍ പോലെയാണെന്ന വാദമാണ് മന്ത്രി ജിം ഒ കല്ലഗന്‍ നിഷേധിച്ചത്.അന്താരാഷ്ട്ര സംരക്ഷണത്തിനുള്ള കുടുംബങ്ങളുടെ അവകാശവാദം അവസാനിപ്പിക്കുന്നതിന് 10,000 യൂറോ വരെ വാഗ്ദാനം ചെയ്യാനുള്ള പദ്ധതിയാണ് വിമര്‍ശനത്തിനിടയാക്കിയത്.
അഭയാര്‍ത്ഥികളുടെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതാണിതെന്നും സുരക്ഷയ്ക്കല്ല.പണത്തിനുവേണ്ടിയാണ് അവര്‍ ഇവിടെ വന്നതെന്നുമുള്ള ധാരണ നല്‍കുന്നതിനും ഇടവരുത്തുന്നതാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ് ടി ഡി ഗാരി ഗാനോണ്‍ ആരോപിച്ചു.
എന്നാൽ പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങളുപയോഗിച്ച് അയര്‍ലണ്ടിന്റെ അഭയാര്‍ത്ഥി സംവിധാനം നടപ്പിലാക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് മന്ത്രി ഒ കല്ലഗന്‍ പറഞ്ഞു.
ഔദ്യോഗിക പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് ദേശീയ പതാകയെ അപമാനിക്കുകയാണ് തെരുവുകളിലെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ലൈറ്റിംഗ് പോള്‍സ് ഡെക്കറേഷന്‍ സംബന്ധിച്ച ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ നിയമങ്ങളും ഇവര്‍ ലംഘിക്കുന്നു.ഈ അലങ്കാരങ്ങള്‍ നീക്കം ചെയ്യാന്‍ കൗണ്‍സിലിന്റെ ചീഫ് എക്സിക്യൂട്ടീവിന് നിര്‍ദ്ദേശം നല്‍കണമെന്ന് പരാതിയില്‍ അഭ്യര്‍ത്ഥിച്ചു.
ഈ പ്രദേശത്തെ ജനവികാരം മാനിക്കാതെ ദേശീയ പതാക പിടിച്ചെടുക്കുന്നതിനെ ശക്തമായി എതിര്‍ക്കണമെന്ന് ഡബ്ലിനിലെ സ്വതന്ത്ര കൗണ്‍സിലര്‍ മലാച്ചി സ്റ്റീന്‍സണ്‍ പറഞ്ഞു.
അതിനിടെ, ഫിംഗ്ലസ്-ബാലിമണ്‍ മേഖലയെ പ്രതിനിധീകരിക്കുന്ന കൗണ്‍സിലര്‍ ഗാവിന്‍ പെപ്പര്‍ തന്റെ പ്രദേശത്ത് പതാകകള്‍ സ്ഥാപിക്കുന്നതില്‍ തനിയ്ക്ക് പങ്കില്ലെങ്കിലും നഗരത്തില്‍ ത്രിവര്‍ണ്ണ പതാകകള്‍ ഉയര്‍ത്തുന്നതിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നതായി ഗാവിന്‍ പെപ്പര്‍ പറഞ്ഞു.അവ നീക്കം ചെയ്യേണ്ടതില്ലെന്നും കൗണ്‍സിലര്‍ അഭിപ്രായപ്പെട്ടു.
പാലസ്തീന്റെ പതാകകള്‍ ഉയര്‍ത്താമെങ്കില്‍ സ്വന്തം ദേശിയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ഐറിഷ് സമൂഹത്തെ ആര്‍ക്ക് തടയാനാവുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പതാക പ്രചാരണത്തെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യം.