ന്യൂ യോർക്ക് വിട്ടു ടെക്സസിൽ ചെന്നാൽ 100% താരിഫ് ചുമത്തുമെന്നു ഗവർണർ ആബട്ട്

New Update
H

സോഹ്രാൻ മാംദാനി ന്യൂ യോർക്ക് മേയറായാൽ ആ നഗരം വിട്ടു ടെക്സസിലേക്കു പോരുന്നവരുടെ മേൽ 100% താരിഫ് ചുമത്തുമെന്നു ഗവർണർ ഗ്രെഗ് ആബട്ട് ഭീഷണിപ്പെടുത്തി.

Advertisment

സംസ്ഥാനങ്ങൾക്കു ഫെഡറൽ ഗവര്ണമെന്റിനെ പോലെ തീരുവ ചുമത്താൻ അധികാരമില്ല എന്നിരിക്കെ എങ്ങിനെയാണ് ആബട്ട് അതു ചെയ്യുക എന്ന് വ്യക്തമല്ല.

ന്യൂ യോർക്കിൽ വോട്ടിംഗ് തുടങ്ങുന്നതിനു മുൻപ് ആബട്ട് എക്സിൽ കുറിച്ചു: "നാളെ പോളിംഗ് അവസാനിക്കുമ്പോൾ ടെക്സസിലേക്കു ന്യൂ യോർക്കിൽ നിന്ന് ആറു വന്നാലും ഞാൻ 100% താരിഫ് അടിക്കും.

"ഒരു നിമിഷം ന്യൂ യോർക്ക് നഗരത്തിനു വേണ്ടിയുള്ള മൗന പ്രാർഥനയിൽ എന്നോടൊപ്പം ചേരുക."

പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ റിപ്പബ്ലിക്കൻ നേതാവിന്റെ പ്രസ്‌താവന വരുന്നത് ന്യൂ യോർക്കിനു ഫെഡറൽ ഫണ്ടുകൾ നിർത്തി വയ്ക്കുമെന്ന ട്രംപിന്റെ താക്കീതിനു പിന്നാലെയാണ്.

Advertisment