/sathyam/media/media_files/2025/09/16/bvv-2025-09-16-04-01-46.jpg)
ന്യൂ യോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് ഇടതുപക്ഷ സ്ഥാനാർഥി സോഹ്രാൻ മാംദാനിയെ ഗവർണർ കാത്തി ഹോക്കൽ എൻഡോഴ്സ് ചെയ്തു. നഗരത്തിൽ സാധാരണക ജീവിക്കാൻ കഴിയുന്ന വിധം ജീവിതഭാരം കുറയ്ക്കുന്നതിൽ ശ്രദ്ധ വയ്ക്കുന്ന നേതാവാണ് മാംദാനിയെന്നു അവർ പറഞ്ഞു.
ന്യൂ യോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച എൻഡോഴ്സ്മെന്റ് മാംദാനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പിൻബലമാണ്. ഡെമോക്രാറ്റിക് പാർട്ടിക്ക് കരുത്തേറിയ നഗരത്തിൽ അവരുടെ ഏറ്റവും പ്രബലയായ നേതാവാണ് ഹോക്കൽ. അവർ പിന്തുണ പ്രഖ്യാപിച്ചതോടെ മൗനം പാലിച്ചു നിൽക്കുന്ന മറ്റു പ്രമുഖ പാർട്ടി നേതാക്കൾക്കു മേൽ സമമർദ്ദമേറുന്നു. യുഎസ് ഹൗസ് മൈനോറിറ്റി ലീഡർ ഹകീം ജെഫ്രിസ്, സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷൂമർ എന്നീ നഗരവാസികളുടെ നേരെ ശ്രദ്ധ തിരിയുന്നു.
രണ്ടു മാസമായി അകലം പാലിച്ചു നിൽപ്പായിരുന്നു ഹോക്ക ജൂണിൽ ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ കോമോയെ മാംദാനി തോൽപിച്ചപ്പോൾ ഹോക്കൽ മൗനം പാലിച്ചു.
ന്യൂ യോർക്ക് ടൈംസിൽ ഹോക്കൽ കുറിച്ചു: "കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാൻ അദ്ദേഹവുമായി തുറന്നു സംസാരിച്ചിരുന്നു. ഞങ്ങൾക്ക് ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്. പക്ഷെ ഞങ്ങൾ തമ്മിൽ സംസാരിച്ചപ്പോൾ ഞാൻ കണ്ടത് ന്യൂ യോർക്കിൽ നമ്മുടെ മക്കൾക്കു സുരക്ഷിതമായി വളർന്നു വരാൻ കഴിയണമെന്ന എന്റെ ആശയം പങ്കു വയ്ക്കുന്ന നേതാവിനെയാണ്. എല്ലാ കുടുംബങ്ങൾക്കും അവസരങ്ങൾ ലഭ്യമാകുന്ന നഗരമാവണം എന്ന ഉറച്ച ചിന്തയും. അതിനെ ഞാൻ ആവേശത്തോടെ പിന്തുണയ്ക്കുന്നു."
സമ്പന്നരുടെ മേൽ നികു വിട്ടു പോകുമെന്ന ആശങ്ക ഹോക്കൽ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. നികുതി വർധന സംസ്ഥാന നിയമസഭ പാസാക്കി ഗവർണർ ഒപ്പുവയ്ക്കണം.
ഹോക്കൽ പിന്തുണയ്ക്കുന്നതോടെ മാംദാനിയുടെ ഇടതുപക്ഷ നിലപാടുകളോട് വിയോജിപ്പുളള പാർട്ടി നേതൃത്വം അദ്ദേഹത്തോട് അടുക്കുമെന്നു കരുതപ്പെടുന്നു. ഇസ്രയേലിനെ അംഗീകരിക്കാൻ തയ്യാറാവാത്ത മാംദാനി യഹൂദ നേതാക്കളെ കണ്ടു സംസാരിച്ചത് അദ്ദേഹത്തിനു പ്രയോജനം ചെയ്യാനും ഇടയുണ്ട്. ആ കൂടിക്കാഴ്ചയെ ഹോക്കൽ പ്രത്യേകിച്ച് പ്രശംസിക്കുന്നു.
പോലീസിനു പണം നൽകില്ലെന്ന് പറഞ്ഞിരുന്ന മാംദാനി ആ നിലപാട് തിരുത്തിയിട്ടുമുണ്ട്.
കോമോയുടെ കീഴിൽ ലെഫ് ഗവർണർ ആയിരുന്ന ഹേ അദ്ദേഹത്തെയും മേയർ ആഡംസിനെയും വിമർശിക്കാനും മറന്നില്ല. പ്രസിഡന്റ് ട്രംപുമായുള്ള അവരുടെ ബന്ധങ്ങളെ ഹോക്കൽ വിമർശിച്ചു.