മയാമി: സെന്‍റ് ജൂഡ് ക്നാനായ കത്തോലിക്ക ഇടവകയുടെ വിവിധ തലങ്ങളില്‍ ഗ്രാജുവേറ്റ് ചെയ്തവരെ ജൂണ്‍ 15-ാം തീയതി ഞായറാഴ്ച ദിവ്യബലിക്കുശേഷം ആദരിച്ചു. ഫാ. ജോഷി ഇളമ്പാശ്ശേരി ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് വിശ്വാസപരിശീലനം 12 വര്‍ഷം പൂര്‍ത്തിയാക്കിയ ഗ്രാജുവേറ്റ്സിന് അസി. ഡി.ആര്‍.ഇ. സിംജോ ഇടപ്പാറ ഇടവകസമൂഹത്തിന് പരിചയപ്പെടുത്തി.
കുട്ടികള്‍ക്ക് ഫാ. ജോഷി ഇളമ്പാശ്ശേരി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഹൈസ്ക്കൂള്‍ ഗ്രാജുവേറ്റ് ആയ കെസിയ പുതിയാറ, മായാ പള്ളിപ്പറമ്പില്‍, അലക്സ് കൂവപ്ലാക്കല്‍, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ജോ ആന്‍ പൂഴിക്കുന്നേല്‍, ജോണത്തന്‍ വെളിയന്തറയില്‍, കെന്‍ ഞാറവേലില്‍, എബിന്‍ കൂവപ്പാക്കല്‍, ഡോ.സിന്ധ്യ തച്ചേട്ട്, ഡോ. ബെഞ്ചമിന്‍ ചിലമ്പത്ത്, ഡോ. ക്രിസ്റ്റി ഞാറവേലില്‍ എന്നിവരെയും സമ്മാനം നല്‍കി ആദരിച്ചു. ഷെറിന്‍ പനന്താനത്ത് ഗ്രാജുവേറ്റ്സിനെ അഭിനന്ദിച്ചു സംസാരിച്ചു. ഡോ. ബെഞ്ചമിന്‍ ചിലമ്പത്ത് ഏവര്‍ക്കും കൃതജ്ഞത പറഞ്ഞു. ഡി.ആര്‍.ഇ. സുബി പനന്താനത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഫാദേഴ്സ് ഡേ പ്രമാണിച്ച് എല്ലാ പിതാക്കന്മാരെയും ആദരിക്കുകയുണ്ടായി. ഫാ. ജോഷി ഇളമ്പാശ്ശേരി എല്ലാ പിതാക്കന്മാര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. മെറിന്‍ വെള്ളിയാന്‍, ജോഹന്‍ പടിയാനിക്കല്‍ എന്നിവര്‍ ഫാദേഴ്സിന് ആശംസകള്‍ അര്‍പ്പിച്ചു. ഫാദേഴ്സ് ഡേ ആഘോഷങ്ങള്‍ക്ക് പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ജോമോള്‍ വട്ടപ്പറമ്പിലും, വുമണ്‍സ് മിനിസ്ട്രിയും നേതൃത്വം നല്‍കി. ക്രമീകരണങ്ങള്‍ക്ക് ഇടവക ട്രസ്റ്റിമാരായ ജോസഫ് പതിയില്‍, എബ്രഹാം പുതിയടത്തുശ്ശേരില്‍, കുഞ്ഞുമോന്‍ കൂവപ്പാക്കല്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി മുന്നിട്ട് പ്രവര്‍ത്തിച്ചു.