ഗ്രീൻകാർഡ് പ്രോസസിങ് വേഗത്തിലാക്കി; കൂടുതൽ പേരെ പൗരന്മാരാക്കി: ട്രംപ് ഭരണകൂടം

New Update
T

വാഷിങ്‌ടൻ ഡി.സി: ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ ഗ്രീൻകാർഡ് വിസ പ്രോസസിങ് വേഗത്തിൽ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. കൂടാതെ, ഈ ഭരണകൂടം മുമ്പില്ലാത്ത വിധം നിരവധി പേരെ യുഎസ് പൗരന്മാരായി മാറ്റുന്നുണ്ടെന്നും നോം കൂട്ടിച്ചേർത്തു.

Advertisment

അതേസമയം, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ചരിത്രത്തിലെ ഏറ്റവും വലിയ ഇമിഗ്രേഷൻ പദ്ധതികളാണ് നിലവിൽ പുരോഗമിക്കുന്നത്.യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ കണക്കുകൾ അനുസരിച്ച്, നിലവിൽ 11.3 ദശലക്ഷം അപേക്ഷകൾ തീർപ്പാക്കാനുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ കടുപ്പമേറിയ ഡീപോർട്ടേഷൻ (നാടുകടത്തൽ) നയം ഒരു വശത്ത് തുടരുമ്പോൾ തന്നെ, മറുവശത്ത് കൂടുതൽ നിയമപരമായ കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വം ലഭിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

Advertisment