Advertisment

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുത്താല്‍ വിവരമറിയും: യുഎസിനു ജര്‍മനിയുടെ താക്കീത്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Vcbj

വാഷിങ്ടണ്‍: യു.എസിന്റെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും താക്കീത്. ബലപ്രയോഗത്തിലൂടെ അതിര്‍ത്തികള്‍ മാറ്റാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

Advertisment

ഡെന്‍മാര്‍ക്കിന്റെ ഭരണത്തിന് കീഴിലുള്ള ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ സാമ്പത്തിക ഉപരോധത്തിലൂടെയും സൈനിക നീക്കത്തിലൂടെയും നീക്കം നടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പ്രതികരണമായാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതിര്‍ത്തികള്‍ ലംഘിക്കുന്നില്ലെന്ന തത്വം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. ചെറിയ രാജ്യമാണെങ്കിലും വലിയ രാജ്യമാണെങ്കിലും അതിര്‍ത്തികള്‍ മാനിക്കണമെന്നും ഷോള്‍സ്.

അന്താരാഷ്ട്ര നിയമങ്ങള്‍ നടപ്പിലാക്കാന്‍ യുറോപ്പ് ഒന്നിച്ചുനില്‍ക്കുമെന്ന് ഫ്രാന്‍സ് വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബാരോട്ട് പറഞ്ഞു. സ്വതന്ത്രമായ അതിര്‍ത്തികള്‍ ആക്രമിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യു.എസ് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ശക്തമായ നിയമങ്ങളുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗ്രീന്‍ലാന്‍ഡിന്റെ വിഷയത്തില്‍ ട്രംപുമായി ചര്‍ച്ച തുടങ്ങിയതായി ഡെന്‍മാര്‍ക്ക് അറിയിച്ചു. ഗ്രീന്‍ലാന്‍ഡിന്റെ കാര്യത്തില്‍ സുരക്ഷാഭീഷണികള്‍ ഉണ്ട്. എന്നാല്‍, ബലപ്രയോഗത്തിന്റെ ഭാഷയിലുള്ള ഭീഷണികള്‍ നിരസിക്കുകയാണെന്ന് ഗ്രീന്‍ലാന്‍ഡ് വിദേശകാര്യമന്ത്രി ലാര്‍സ് ലോക്കെ റാസ്മുസ്സെന്‍ പറഞ്ഞു.

Advertisment