ട്രംപിന്റെ താരിഫ് നയങ്ങളിൽ മാറ്റമൊന്നും ഇല്ലെന്നു ഗ്രിയറും ബെസന്റും

New Update
B

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയങ്ങളിൽ മാറ്റമൊന്നും ഇല്ലെന്നും അവ നടപ്പാക്കാൻ പുതിയ ആയുധങ്ങൾ ഉപയോഗിക്കുമെന്നും സഖ്യരാജ്യങ്ങളോട് ട്രംപിന്റെ ട്രെയ്ഡ് റെപ്രസെന്ററ്റീവ് ജെയ്മിസൺ ഗ്രിയർ പറഞ്ഞു. നിലവിലുള്ള കരാറുകളെ കോടതി വിധി ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു.

Advertisment

അടിയന്തര നിയമം ഉപയോഗിക്കുന്നത് മാത്രമാണ് കോടതി വിലക്കിയത്. പക്ഷെ മറ്റു നിയമങ്ങൾ ഉപയോഗിക്കാൻ കഴിയും. നയങ്ങളെ അത് ബാധിക്കുന്നില്ല.

പ്രധാന വ്യാപാര പങ്കാളികളെ താൻ ബന്ധപ്പെട്ടെന്നു ഗ്രിയർ വെളിപ്പെടുത്തി. ഇ യുവും സൗത്ത് കൊറിയയും യുഎസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു കഴിഞ്ഞു.

താരിഫ് ചുമത്താൻ കോൺഗ്രസ് പ്രസിഡന്റിനു വൻ തോതിൽ അധികാരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഗ്രിയർ ചൂണ്ടിക്കാട്ടി.

അതേ സമയം, പിരിച്ച തീരുവകൾ തിരിച്ചു കൊടുക്കുന്ന വിഷയം അപ്രസക്തമാണെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് പറഞ്ഞു. കോടതി അസാധുവാക്കിയ നിയമം അനുസരിച്ചു പിരിച്ചത് $134 ബില്യൺ ആണെന്ന് അദ്ദേഹം പറഞ്ഞു.

പണം തിരിച്ചു കൊടുക്കാൻ കോടതി നിർദേശിച്ചില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് കീഴ്കോടതിയിലേക്കു വിട്ടിട്ടുണ്ട്. അവിടന്ന് തീർപ്പു വരാൻ ആഴ്ചകളോ മാസങ്ങളോ എടുക്കും.

Advertisment