ന്യൂയോര്‍ക്ക്: വിദേശ മണ്ണില്‍ വിമതരെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെതിരെ കാനഡയും യുഎസും കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ഗുര്‍പത്വന്ത് സിങ് പന്നൂന്‍. യുഎസ്-കനേഡിയന്‍ ഇരട്ട പൗരനായ ഗുര്‍പത്വന്ത് സിങ് പന്നൂനെ ന്യൂയോര്‍ക്കില്‍ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇന്ത്യയിലെ ഒരു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഇതില്‍ പെടുന്നു. ഇന്റലിജന്‍സ് ഓഫീസറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.
വിദേശ രാജ്യങ്ങളില്‍ ശത്രുതാപരമായ പ്രവര്‍ത്തനം നടത്താന്‍ മോദി സര്‍ക്കാരിനെ അനുവദിക്കരുതെന്നും യുഎസിലെയും കാനഡയിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ 'ചാര ശൃംഖല' നടത്തുന്നുണ്ടെന്നും പന്നൂന്‍ ഈ മാസം ആദ്യം റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു. എന്നാല്‍, ആരോപിക്കപ്പെടുന്ന ചാര ശൃംഖലയെക്കുറിച്ച് പന്നൂന്‍ വിശദമാക്കിയില്ല. അമേരിക്കയിലെയും കാനഡയിലെയും സിഖ് പ്രവര്‍ത്തകരും സമാനമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.
പന്നൂന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. പന്നൂനെ ഇന്ത്യ 2020 മുതല്‍ തീവ്രവാദിയായി മുദ്രകുത്തിയിരിക്കുകയാണ്. അതേസമയം, യുഎസിലെയും കാനഡയിലെയും അധികൃതരും
പന്നൂന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.